മാരാത്ത് നഗര്‍ ഉന്നതിക്ക് ഒരു കോടി രൂപ
2025 26 വര്‍ഷത്തെ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പൂമംഗലം പഞ്ചായത്ത് വാര്‍ഡ് 13 ലെ മാരാത്ത് നഗര്‍ ഉന്നതി അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിക്കുന്നു.
സ്ഥലം സന്ദര്‍ശിച്ച് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഇരിങ്ങാലക്കുട: 2025 26 വര്‍ഷത്തെ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പൂമംഗലം പഞ്ചായത്ത് വാര്‍ഡ് 13 ലെ മാരാത്ത് നഗര്‍ ഉന്നതി അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു. ഉന്നതിയില്‍ നടത്തേണ്ട വികസനപ്രവര്‍ത്തനങ്ങളെ കുറിച്ച് ഉന്നതിയിലെ താമസക്കാരുമായി അദ്ദേഹം ചര്‍ച്ച നടത്തി. പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, വാര്‍ഡ് അംഗം അശ്വതി സിനേഷ്, പട്ടികജാതി വികസന ഓഫീസര്‍ സി.ഡി. നിക്സി, സംസ്ഥാന നിര്‍മ്മിതി കേന്ദ്രം റീജണല്‍ എന്‍ജിനീയര്‍ എ.എം. സതീദേവി, ഓവര്‍സിയര്‍ പി.ആര്. നവനീത, പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ സന്ധ്യ, എസ്സി പ്രൊമോട്ടര്‍ കെ.ആര്. അശ്വനി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സംസ്ഥാന നിര്‍മ്മിതി കേന്ദ്രത്തിനാണ് നിര്‍വഹണ ചുമതല.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍