ക്രൈസ്റ്റ് കോളജില്‍ ഫുട്ബോളിന്റെ ചരിത്രവും രാഷ്ട്രീയവും ചര്‍ച്ച ചെയ്ത് ചരിത്രവിഭാഗം സെമിനാര്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ചരിത്രവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തവര്‍ പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസിനൊപ്പം.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ ചരിത്രവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പ്രാദേശികതയില്‍ നിന്ന് ആഗോളതലത്തിലേക്ക്: ഫുട്ബോളിന്റെ രാഷ്ട്രീയവും ചരിത്രവും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഫുട്ബോള്‍ ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ ലോകത്തിലെ ഏറ്റവും ജനപ്രിയമായ കായിക ഇനമായ ഫുട്ബോള്‍ ഒരു കളി എന്നതിലുപരി വ്യക്തിത്വം, രാഷ്ട്രീയം, സംസ്കാരം, പ്രതിരോധം, സാമൂഹിക പരിവര്‍ത്തനം എന്നിവയെ എങ്ങനെ പ്രതിഫലിപ്പിക്കുന്നു എന്ന് സെമിനാറില്‍ ചര്‍ച്ച ചെയ്തു. സ്പോര്‍ട്സ് സൈക്കോളജിസ്റ്റും ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗത്തിന്റെ മുന്‍ വകുപ്പ് മേധാവി പ്രഫ. ഡോ. ടി. സോണി ജോണ്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ അധ്യക്ഷത വഹിച്ചു. മലബാറും ഫുട്ബോളും: പാരസ്പര്യത്തിന്റെ സാമൂഹിക ഇടപെടല്‍ എന്ന വിഷയത്തില്‍ മഞ്ചേരി എന്‍എസ്എസ് കോളജ് ചരിത്രവിഭാഗം അസി. പ്രഫസര്‍ ഡോ. കെ.വി. രാഗേഷ് മുഖ്യപ്രഭാഷണം നടത്തി. മലബാറിലെ ഫുട്ബോളിന്റെ സാമൂഹിക ചരിത്രം, പ്രാദേശിക ക്ലബ്ബുകളുടെ വളര്‍ച്ച, ജനകീയ സംസ്കാരവും രാഷ്ട്രീയവും ഫുട്ബോളുമായി പുലര്‍ത്തിയ ബന്ധം എന്നിവ അദ്ദേഹം വിശദമായി അവതരിപ്പിച്ചു. ചരിത്രവിഭാഗം മേധാവി എസ്.ആര്. ജിന്‍സി ആമുഖപ്രസംഗം നടത്തി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
മാരാത്ത് നഗര്‍ ഉന്നതിക്ക് ഒരു കോടി രൂപ
വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ സത്യപ്രതിജ്ഞയും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു
വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവം: കര്‍ഷക സംഗമത്തില്‍ പാടശേഖര സമിതികള്‍ക്കും കൃഷി ഓഫീസര്‍മാര്‍ക്കും ആദരം
പുളിക്കലച്ചിറ പാലം അപ്രോച്ച് റോഡ് പൂര്‍ത്തിയായി, പാലത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി
ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോയില്‍ സ്കൂള്‍ കലോത്സവം ആരോഹി 2കെ26 അരങ്ങേറി