ഭവന്‍സ് റാങ്കിംഗില്‍ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് കേന്ദ്രത്തിന് നേട്ടം; അഖിലേന്ത്യാ തലത്തില്‍ എട്ടാം സ്ഥാനവും കേരളത്തില്‍ അഞ്ചാം സ്ഥാനവും ജില്ലയില്‍ ഒന്നാം സ്ഥാനവും
ഭവന്‍സ് റാങ്കിംഗില്‍ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് കേന്ദ്രത്തിന് ലഭിച്ച നേട്ടത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആഘോഷ പരിപാടിയില്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ പ്രസംഗിക്കുന്നു.
ഇരിങ്ങാലക്കുട: സിബിഎസ്ഇ പരീക്ഷാഫലം അടിസ്ഥാനമാക്കി തയാറാക്കിയ ഭാരതീയ വിദ്യാഭവന് സ്കൂളുകളുടെ സുപ്പീരിയര്‍ അക്കാഡമിക് പെര്‍ഫോമന്‍സ് ഇന്‍ഡക്സ് റാങ്കിംഗില്‍ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് നേട്ടം. അഖിലേന്ത്യാ തലത്തില്‍ എട്ടാം സ്ഥാനവും കേരളത്തില്‍ അഞ്ചാം സ്ഥാനവും തൃശൂര്‍ ജില്ലയില്‍ ഒന്നാം സ്ഥാനവും ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് കേന്ദ്രം നേടി. സ്കൂളില്‍ നടന്ന മികവിന്റെ ആഘോഷ ചടങ്ങില്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ മുഖ്യാതിഥിയായിരുന്നു. ചെയര്മാന് ടി.എ. നായര്‍ അധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാഭവന് കൊച്ചി കേന്ദ്ര ഡയറക്ടര്‍ ഇ. രാമന്‍കുട്ടി, മുന്‍ ചെയര്മാന് സി. സുരേന്ദ്രന്, എക്സിക്യൂട്ടീവ് വൈസ് ചെയര്മാന് സി. നന്ദകുമാര്‍, വൈസ് ചെയര്മാന് ടി.പി. വിവേകാനന്ദന്, പ്രിന്‍സിപ്പല്‍ ബിജു ഗീവര്‍ഗീസ്, സെക്രട്ടറി വി. രാജന്, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ അഡ്വ. ജോര്‍ഫിന്‍ പേട്ട, പ്രഫ. വിന്‍സെന്റ്, മുന്‍ പ്രിന്‍സിപ്പല്‍ പ്രസന്നകുമാരി, വൈസ് പ്രിന്‍സിപ്പല്‍മാരായ സുജാത രാമനാഥന്, ഗിരിജ മേനോന് എന്നിവര്‍ പങ്കെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

എന്‍എസ്എസ് പൂക്കളമത്സരം: വെസ്റ്റ് കൊരട്ടി ജേതാക്കള്‍
ഗ്രാമോത്സവം 2026 പൂക്കള മത്സരം ഉദ്ഘാടനം ചെയ്തു
സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: കര്‍ണാടക ഗോവ റീജിയന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
പടിയൂര്‍ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് ഓണാഘോഷം സംഘടിപ്പിച്ചു
സിപിഎം സംയോജിത കൃഷി വിപണന സ്റ്റാള്‍ ഉദ്ഘാടനം
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ പൂകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു