കുട്ടികളിലെ സൈബര്‍ സുരക്ഷ: കിഡ് ഗ്ലോവ് 2.0 പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു
കേരള പോലീസ് സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കിഡ് ഗ്ലോവ് 2.0 പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐപിഎസ് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: കേരള പോലീസ് സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ കുട്ടികളില്‍ സൈബര്‍ സുരക്ഷാ അവബോധവും ഡിജിറ്റല്‍ സുരക്ഷാ സംസ്കാരവും വളര്‍ത്തുന്നതിനായി നടപ്പിലാക്കുന്ന കിഡ് ഗ്ലോവ് 2.0 പദ്ധതിയുടെ തൃശൂര്‍ റൂറല്‍ ജില്ലാതല ഉദ്ഘാടനം ജിഎം എച്ച്എസ്എസ് നടവരമ്പ് സ്കൂളില്‍ വച്ച് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐപിഎസ് നിര്‍വഹിച്ചു. കുട്ടികളെ സുരക്ഷിതരും ഉത്തരവാദിത്വമുള്ളവരുമായ ഡിജിറ്റല്‍ പൗരന്മാരായി വളര്‍ത്തുക, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍, സോഷ്യല്‍ മീഡിയ ദുരുപയോഗം, ഓണ്‍ലൈന്‍ ഗെയിമിംഗ് അപകടങ്ങള്‍ എന്നിവയെക്കുറിച്ച് വിദ്യാര്‍ഥികളില്‍ കൃത്യമായ അവബോധം സൃഷ്ടിക്കുക എന്നിവയാണ് കിഡ് ഗ്ലോവ് 2.0 പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.
തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷന് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ്, ജിഎം എച്ച്എസ്എസ് നടവരമ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കൊച്ചി സിറ്റി സൈബര്‍ ഡോം സബ് ഇന്‍സ്പെക്ടര്‍ എ.ആര്. ഷിജു കിഡ് ഗ്ലോവ് 2.0 പദ്ധതിയെക്കുറിച്ചുള്ള മുഖ്യപ്രഭാഷണം നടത്തി. തൃശൂര്‍ റൂറല്‍ ഡിസിആര്‍ബി ഡിവൈഎസ്പി കെ.പി. ബെന്നി, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് എസ്എച്ച്ഒ ടി. ഡിലീഷ്, സൈബര്‍ പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ ആല്‍ബി തോമസ് വര്‍ക്കി, തൃശൂര്‍ റൂറല്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് എഡിഎന്‍ഒ ജിഎസ്ഐ ഒ.എച്ച്. ബിജു, പിടിഎ പ്രസിഡന്റ് ശ്രീഷ്മ സലീഷ്, ജില്ലാ പഞ്ചായത്ത് ഡിവിഷന് അംഗം ജോസ് ചിറ്റിലപ്പള്ളി, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ കെ.പി. അനില്‍ എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ ജിഎം എച്ച്എസ്എസ് നടവരമ്പ് അധ്യാപിക എം.കെ. പ്രീതി സ്വാഗതവും ജിഎം എച്ച്എസ്എസ് നടവരമ്പ് പ്രധാനധ്യാപിക എം.വി. ഉഷ നന്ദിയും രേഖപ്പെടുത്തി. ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം രാവിലെ 11.45 മുതല്‍ ഉച്ചയ്ക്ക് 12.45 വരെ എസ്പിസി കേഡറ്റുകള്‍ക്കും മറ്റ് വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് എടുത്തു. തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ എന്‍.എ. സച്ചിന്, ടി. പി. ശ്രീനാഥ്, കെ. സുദീപ്, വി.കെ. ലാലു, ഡിസിആര്‍സി കൗണ്‍സിലര്‍മാരായ മാര്‍ഗരറ്റ്, വിനീത എന്നിവര്‍ ക്ലാസിന് നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഗ്രില്‍ തുറന്നാല്‍ അടയ്ക്കണം; ആര്‍ഡിഒ ഓഫീസിലും തെരുവുനായ ഭീഷണി- മുഖ്യമന്ത്രിക്ക് പരാതി
സെന്റ് ജോസഫ്സ് കോളജില്‍ സ്പെക്ട്ര 2026ന് തുടക്കം; ടു ഡി മെറ്റീരിയലുകളിലെ താപ കൈമാറ്റത്തെ കുറിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
ലഹരിക്കെതിരെ സംഗീതത്തിന്റെ താളം; ക്രൈസ്റ്റ് കോളജില്‍ മ്യൂസിക് ബാന്‍ഡ് ഷോ
ഇല്ലം നിറയ്ക്ക് മുന്നൊരുക്കവുമായി കൂടല്‍മാണിക്യം; പൊന്‍കതിരണിഞ്ഞ വയലില്‍ കൊയ്ത്തുത്സവം
സ്വാതന്ത്ര്യദിനത്തിന് ഹരിതശോഭ; പോലീസ് സ്റ്റേഷനിലേക്ക് ചെടികളുമായി തവനിഷ്
കൂണ് കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു