റോഡിലെ കുഴിയില്‍ വാഴ നട്ട് ബിജെപി പ്രതിഷേധം
ഗാന്ധിഗ്രാം തുറവന്‍കാട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍സിലറുടെ വീടിനു മുന്നിലെ റോഡിലെ കുഴിയില്‍ വാഴ നട്ട് ബിജെപി 116 ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധം.
അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന ഗാന്ധിഗ്രാം തുറവന്‍കാട് റോഡ് ഉടന്‍ നവീകരിക്കണമെന്ന് ആവശ്യം
ഇരിങ്ങാലക്കുട: അപകടങ്ങള്‍ പതിവാകുകയും യാത്രക്കാരുടെ ജീവന് ഭീഷണിയിലാവുകയും ചെയ്യുന്ന ഗാന്ധിഗ്രാം തുറവന്‍കാട് റോഡിന്റെ ദുരവസ്ഥക്കെതിരെ ബിജെപി 116 ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യത്യസ്ത പ്രതിഷേധം. വാര്‍ഡ് കൗണ്‍സിലറുടെ വീടിനു മുന്നിലെ റോഡിലെ കുഴിയില്‍ വാഴ നട്ടാണ് പ്രതിഷേധം നടത്തിത്. ദീര്‍ഘകാലമായി തകര്‍ന്നുകിടക്കുന്ന റോഡിലെ കുഴികള്‍ മൂലം നിരവധി ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം സൈക്കിളില്‍ സഞ്ചരിച്ചിരുന്ന സ്കൂള്‍ വിദ്യാര്‍ഥികള്‍ കുഴിയില്‍ വീണ് പരിക്കേറ്റ സംഭവത്തെ തുടര്‍ന്നാണ് സമരം ശക്തമാക്കാന്‍ തീരുമാനിച്ചതെന്നും നേതാക്കള്‍ പറഞ്ഞു.
അടിയന്തിരമായി റോഡ് നവീകരിക്കാത്ത പക്ഷം ശക്തമായ ജനകീയ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അവര്‍ മുന്നറിയിപ്പ് നല്കി. പ്രതിഷേധം ബിജെപി ഇരിങ്ങാലക്കുട മുനിസിപ്പല്‍ പ്രസിഡന്റ് ലിഷോണ്‍ ജോസ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് സുമോദ് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറി അഖിലാഷ് വിശ്വനാഥന് ആമുഖപ്രഭാഷണം നടത്തി. സെബാസ്റ്റ്യന്‍ ചാലിശേരി, ബാബുരാജ്, സിക്സണ്‍ മാളക്കാരന്‍, കെ.കെ. അനീഷ്, മനോജ് നെല്ലിപ്പറമ്പില്‍, ജിനു ഗിരിജന്‍, ഔസേപ്പ്, എം.പി. രമേഷ്, എം.പി. സുരേഷ്, ജിനേഷ്, ടി.എസ്. മധു എന്നിവര്‍ പ്രതിഷേധ സമരത്തിന് നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഫെര്‍ട്ടിലൈസേഴ്സ് പെസ്റ്റിസൈഡ്സ് ഡീലേഴ്സ് അസോസിയേഷന് സംഘടനയുടെ പൊതുയോഗം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ തുടങ്ങി
കപ്പാസിറ്റി ബില്‍ഡിംഗ്; പ്രതീക്ഷാഭവനില്‍ ജൈവ പച്ചക്കറി കൃഷി പരിശീലനം സംഘടിപ്പിച്ചു
നവരസ സാധന ശില്പശാല സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ ബയോപ്രെയ്റി 2026 27 ഉദ്ഘാടനം ചെയ്തു
കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് പുരസ്കാരം: ക്രൈസ്റ്റ് കോളജിന് തിളക്കമേറിയ നേട്ടം