കപ്പാസിറ്റി ബില്‍ഡിംഗ്; പ്രതീക്ഷാഭവനില്‍ ജൈവ പച്ചക്കറി കൃഷി പരിശീലനം സംഘടിപ്പിച്ചു
കൃഷിഭവന് ഇരിങ്ങാലക്കുട നഗരസഭ, ആത്മ ഇരിങ്ങാലക്കുട ബ്ലോക്കിന്റെ ആഭിമുഖ്യത്തില്‍ പ്രതീക്ഷാഭവന്‍ സ്പെഷ്യല്‍ സ്കൂളില്‍ സംഘടിപ്പിച്ച കപ്പാസിറ്റി ബില്‍ഡിംഗ് ജൈവ പച്ചക്കറി കൃഷി പരിശീലനം കൗണ്‍സിലര്‍ റോണി പോള്‍ മാവേലി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കൃഷിഭവന് ഇരിങ്ങാലക്കുട നഗരസഭ, ആത്മ ഇരിങ്ങാലക്കുട ബ്ലോക്കിന്റെ ആഭിമുഖ്യത്തില്‍ പ്രതീക്ഷാഭവന്‍ സ്പെഷ്യല്‍ സ്കൂളില്‍ കപ്പാസിറ്റി ബില്‍ഡിംഗ് ജൈവ പച്ചക്കറി കൃഷി പരിശീലനം സംഘടിപ്പിച്ചു. കൗണ്‍സിലര്‍ റോണി പോള്‍ മാവേലി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.സി. ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. കൃഷി ഫീല്‍ഡ് ഓഫീസര്‍ എം.ആര്. അജിത് കുമാര്‍ പദ്ധതി വിശദീകരണം നടത്തി. സിഎന്ആര്എ പ്രസിഡന്റ് ഷാജു കണ്ടംകുളത്തി, സെക്രട്ടറി തോംസണ്‍ ചിരിയങ്കണ്ടത്ത്, കാര്‍ഷിക ക്ലബ് സ്റ്റാഫ് സിസ്റ്റര്‍ ജോളി എന്നിവര്‍ സംസാരിച്ചു. അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ് പി.എസ്. വിജയകുമാര്‍ പരിശീലന ക്ലാസ് നടത്തി. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സുജിത സ്വാഗതവും ആത്മ എടിഎം ഗിരിജ നന്ദിയും പറഞ്ഞു. തുടര്‍ന്ന് സ്കൂളിലേക്ക് പച്ചക്കറി വിത്തുകളും കാര്‍ഷിക ഉപകരണങ്ങളും കൈമാറി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഫെര്‍ട്ടിലൈസേഴ്സ് പെസ്റ്റിസൈഡ്സ് ഡീലേഴ്സ് അസോസിയേഷന് സംഘടനയുടെ പൊതുയോഗം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ തുടങ്ങി
റോഡിലെ കുഴിയില്‍ വാഴ നട്ട് ബിജെപി പ്രതിഷേധം
നവരസ സാധന ശില്പശാല സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ ബയോപ്രെയ്റി 2026 27 ഉദ്ഘാടനം ചെയ്തു
കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് പുരസ്കാരം: ക്രൈസ്റ്റ് കോളജിന് തിളക്കമേറിയ നേട്ടം