വിമുക്തി പ്രോഗ്രാം; ടോള്‍ ഫ്രീ നമ്പര്‍ അടങ്ങിയ വിമുക്തി കാര്‍ഡ് വിതരണം ചെയ്തു
ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി കാറളം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗത്തില്‍ സംഘടിപ്പിച്ച വിമുക്തി കാര്‍ഡ് വിതരണം എക്സൈസ് ഡിവിഷന് ഓഫീസിലെ വിമുക്തി റിസോഴ്സ് പേഴ്സണും സിവില്‍ എക്സൈസ് ഓഫീസറുമായ പി.എം. ജദീര്‍ ലഹരിവിരുദ്ധ ക്ലബ് കണ്‍വീനര്‍ മുഹമ്മദ് റോഷലിന് നല്‍കികൊണ്ട് ഉദ്ഘാടനം ചെയ്തപ്പോള്‍.
ഇരിങ്ങാലക്കുട: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടിയില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിമുക്തി കാര്‍ഡ് വിതരണം ചെയ്തു. കാറളം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗത്തില്‍ തൃശൂര്‍ എക്സൈസ് ഡിവിഷന് ഓഫീസിലെ വിമുക്തി റിസോഴ്സ് പേഴ്സണും സിവില്‍ എക്സൈസ് ഓഫീസറുമായ പി.എം. ജദീര്‍ ടോള്‍ഫ്രീ നമ്പറുകള്‍ അടങ്ങിയ വിമുക്തി കാര്‍ഡ് ലഹരിവിരുദ്ധ ക്ലബ് കണ്‍വീനര്‍ മുഹമ്മദ് റോഷലിന് നല്കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് ക്ലബ് അംഗങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വിതരണം ചെയ്തു. മയക്കുമരുന്ന് ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കേണ്ട നമ്പര്‍, വിമുക്തി ടോള്‍ഫ്രീ നമ്പര്‍, ചാലക്കുടി ഡി അഡിക്ഷന് കേന്ദ്രം നമ്പറുകള്‍, നേര്‍വഴി നമ്പര്‍, തൃശൂര്‍ എക്സൈസ് കണ്ട്രോള് നമ്പര്‍ എന്നീ നമ്പറുകളുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. അധ്യാപകരായ ഭവ്യ, മായാദേവി എന്നിവര്‍ നേതൃത്വം നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍