മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
മുരിയാട് പഞ്ചായത്ത് തുറവന്‍കാട് ഗ്രാമോത്സവം 2026 ന്റെ ഭാഗമായി സംഘടിപ്പിച്ച ആദരവ് സമ്മേളനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മുരിയാട് പഞ്ചായത്ത് തുറവന്‍കാട് ഗ്രാമോത്സവം 2026 ന്റെ ഭാഗമായി സംഘടിപ്പിച്ച ആദരവ് സമ്മേളനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ ഈ വര്‍ഷത്തെ പോലീസ് മെഡല്‍ നേടിയ സിവില്‍ പോലീസ് ഓഫീസര്‍ ഇ.എസ്. മണി, വാര്‍ഡിലെ രാജ്യസേവന രംഗത്ത് മികച്ച സേവനം കാഴ്ചവെച്ചവരെയും ഇപ്പോഴും മികച്ച സേവനം തുടരുന്നവരെയും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയവരെയും സമ്മേളനത്തില്‍ ആദരിച്ചു. മുരിയാട് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് തോമസ് തത്തംപിള്ളി, ജ്യോതി സരിന്, പി.വി. വിശാഖന് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. പഞ്ചായത്തംഗം ടി.കെ. ശശി, സാമൂഹിക പ്രവര്ത്തകന് കെ.കെ. വിശ്വനാഥന്, എഡിഎസ് പ്രസിഡന്റ് സുലേഖ മധുസൂദനന്, കണ്‍വീനര്‍ അഭില ഷിന്റോ എന്നിവര്‍ സംസാരിച്ചു. സിജു ചാലക്കല്‍, ശ്രീനിവാസന്, ബിന്ദു മോഹനന് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു
ജിയോളജിയില്‍ പിഎച്ച്ഡി നേടി
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
എഫ്എന്‍പിഒ സൗഹൃദം 2026 കൂട്ടായ്മ സംഘടിപ്പിച്ചു
അഖിലേന്ത്യ കിസാന്‍ സഭ ഇരിങ്ങാലക്കുട മണ്ഡലം കണ്വെന്ഷന് നടത്തി
1 thought on “മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു”