ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഫലവൃക്ഷ പോഷക തോട്ട പദ്ധതിക്ക് തുടക്കമിട്ടു
ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട കൃഷിഭവനുമായി സഹകരിച്ചു കൊണ്ട് നടപ്പിലാക്കുന്ന ഫലവൃക്ഷ പോഷക തോട്ട നിര്‍മാണ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ഇരിങ്ങാലക്കുട കൃഷിഭവനിലെ അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ് പി.എസ്. വിജയ്കുമാര്‍ ഫല വൃക്ഷതൈ നട്ടുകൊണ്ട് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട കൃഷിഭവനുമായി സഹകരിച്ചു കൊണ്ട് ഫലവൃക്ഷ പോഷക തോട്ട നിര്‍മാണ പദ്ധതിക്ക് തുടക്കമിട്ടു. വിദ്യാര്‍ഥികളിലും സമൂഹത്തിലും പോഷക സുരക്ഷ ഉറപ്പാക്കാനും വിദ്യാലയങ്ങളില്‍ ഫലവൃക്ഷ സംസ്കാരം വളര്‍ത്താനുമായി കേരള കൃഷി വകുപ്പും സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനും ചേര്‍ന്ന് നടപ്പിലാക്കുന്ന കനിപ്പന്തല്‍ പദ്ധതിയുടെ ഭാഗമായുള്ള ഫലവൃക്ഷ പോഷക തോട്ട നിര്‍മാണോദ്ഘാടനം ഇരിങ്ങാലക്കുട കൃഷിഭവനിലെ അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ് പി.എസ്. വിജയ്കുമാര്‍ ഫല വൃക്ഷതൈ നട്ടുകൊണ്ട് നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ എം.കെ. മുരളി, സീനിയര്‍ അസിസ്റ്റന്റ് എസ്.എസ്. ബീന, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എന്‍.വി. വിനുകുമാര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു
ജിയോളജിയില്‍ പിഎച്ച്ഡി നേടി
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
എഫ്എന്‍പിഒ സൗഹൃദം 2026 കൂട്ടായ്മ സംഘടിപ്പിച്ചു
അഖിലേന്ത്യ കിസാന്‍ സഭ ഇരിങ്ങാലക്കുട മണ്ഡലം കണ്വെന്ഷന് നടത്തി