സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് എന്‍എസ്എസ് യൂണിറ്റ് 339 ന്റെ നേതൃത്വത്തില്‍ പി.കെ. ചാത്തന് മാസ്റ്റര്‍ മെമ്മോറിയല്‍ യുപി ആന്‍ഡ് എല്‍പി ഗവണ്മെന്റ് സ്കൂളില്‍ സംഘടിപ്പിച്ച സപ്തദിന ക്യാമ്പില്‍ പങ്കെടുത്തവര്‍.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് എന്‍എസ്എസ് യൂണിറ്റ് 339 ന്റെ നേതൃത്വത്തില്‍ മാപ്രാണം നന്തിക്കര റോഡിലുള്ള പി.കെ. ചാത്തന് മാസ്റ്റര്‍ മെമ്മോറിയല്‍ യുപി ആന്‍ഡ് എല്‍പി ഗവണ്മെന്റ് സ്കൂളില്‍ സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്തംഗം അജിത് കുമാര്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സാമൂഹ്യസേവനവും വ്യക്തിത്വ വികസനവും ലക്ഷ്യമാക്കി സംഘടിപ്പിച്ച ക്യാമ്പില്‍ അമ്പതോളം വളണ്ടിയര്‍മാര്‍ പങ്കെടുത്തു. ക്യാമ്പിന്റെ ഭാഗമായി പ്രിയദര്‍ശിനി കിന്റര്ഗാര്ട്ടന് പെയിന്റിംഗും ശുചീകരണവും കിന്റര്ഗാര്ട്ടന് സര്‍വേ, സ്കൂള്‍ പരിസര ശുചീകരണം, വൃക്ഷത്തൈ നടീല്‍, പച്ചക്കറിത്തോട്ടം നിര്‍മാണം, വൈറ്റ് വാഷിംഗ് എന്നിവ നടന്നു.
കൂടാതെ കെടിയു കെയര്‍ ഓറിയന്റേഷന്‍, ലഹരിവിരുദ്ധ ബോധവല്‍ക്കരണം, അഗ്നിസുരക്ഷ, റോഡ് സുരക്ഷ തുടങ്ങിയ ക്ലാസുകളും സംഘടിപ്പിച്ചു. കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പലിയേക്കര, ജോയിന്റ് ഡയറക്ടര്‍ ഫാ. മില്‍നര്‍ പോള്‍, ബ്രഹ്മ നായകം മഹാദേവന്, എക്സൈസ് റെയ്ഞ്ച് ഓഫീസര്‍ രാജേന്ദ്രന്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ ഹനീഫ്, അദിത് എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ച് വളണ്ടിയര്‍മാര്‍ക്ക് സന്ദേശം നല്കി. ക്യാമ്പിന് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഒ.എസ്. അഭിലാഷ്, സിന്‍സി അബ്രഹാം എന്നിവരും വളണ്ടിയര്‍ സെക്രട്ടറിമാരായ പ്രണവ്, ഗ്രേസ് എന്നിവരും നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

20,000 മീറ്റര്‍ നൂല്… 400 ചതുരശ്ര അടി വിസ്മയം; കരുവന്നൂരില്‍ നൂലിഴകളില്‍ പരിശുദ്ധ അമ്മയും തിരുക്കുമാരനും
കല്പറമ്പില് പള്‍സ് തെറാപ്പി ക്യാമ്പിന് തുടക്കം
ഓപ്പറേഷന് തൂഫാന്; കാട്ടൂരില്‍ എംഡിഎംഎ വേട്ട
ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി; 85കാരനില്‍ നിന്ന് 4.11 കോടി തട്ടി
ഒമ്പത് വയസുകാരിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിക്ക് 34 വര്‍ഷം കഠിന തടവ്
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
1 thought on “സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചു”