150 കിലോയുടെ ജന്മദിന കേക്ക്; മാതാവിന്റെ തിരുനാള്‍ ഭക്തിസാന്ദ്രം
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ സിഎല്‍സിയുടെ നേതൃത്വത്തില്‍ നടന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ 150 കിലോ തൂക്കമുള്ള ജന്മദിന കേക്ക് വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ മുറിക്കുന്നു.

40 അടി നീളമുള്ള കേക്കില്‍ മാതാവിന്റെ വിവിധ ചിത്രങ്ങള്‍; ജപമാല പ്രദക്ഷിണത്തിലും ആയിരങ്ങള്‍
ഇരിങ്ങാലക്കുട: പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ സിഎല്‍സിയുടെ നേതൃത്വത്തില്‍ നടന്ന ആഘോഷങ്ങള്‍ ഭക്തിസാന്ദ്രമായി. തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ 150 കിലോ തൂക്കമുള്ള ഭീമന് ജന്മദിന കേക്ക് ശ്രദ്ധേയമായി. 40 അടി നീളവും മൂന്ന് അടി വീതിയുമുള്ള കേക്കാണ് സിഎല്‍സി പ്രവര്‍ത്തകര്‍ ഒരുക്കിയത്. മാതാവിന്റെ വിവിധ രൂപങ്ങളും ചിത്രങ്ങളും കേക്കില്‍ മനോഹരമായി രൂപകല്പന ചെയ്തിരുന്നു. വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും പ്രതീകമായി മാറിയ കേക്ക് മുറിക്കല്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് കൂടുതല്‍ നിറപ്പകിട്ടേകി.
വൈകീട്ട് അഞ്ചിന് നടന്ന ലദീഞ്ഞ്, നൊവേന, ദിവ്യബലി എന്നിവയ്ക്ക് ആലുവ റൊഗേഷനിസ്റ്റ് കോണ്ഗ്രിഗേഷന് റെക്ടര്‍ ഫാ. അമല്‍ ആന്റണി മാളിയേക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വടക്കുംകര സെന്റ് ആന്റണീസ് പള്ളി വികാരി റവ.ഡോ. ജിജോ വാകപ്പറമ്പില്‍ തിരുനാള്‍ സന്ദേശം നല്കി. ദിവ്യബലിക്ക് ശേഷം നടന്ന ജപമാല പ്രദക്ഷിണം ഭക്തിനിര്‍ഭരമായി ഗ്രോട്ടോയില്‍ സമാപിച്ചു. തുടര്‍ന്ന് വര്‍ണമഴയും സ്നേഹവിരുന്നും സംഘടിപ്പിച്ചു. ഇടവകയിലെ മാലാഖ കൂട്ടം അവതരിപ്പിച്ച ദൃശ്യാവിഷ്കാരം ശ്രദ്ധേയമായി. വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, പ്രഫഷണല്‍ സിഎല്‍സി പ്രസിഡന്റ് ഫ്രാന്‍സിസ് കോക്കാട്ട്, ജനറല്‍ കണ്‍വീനര്‍ എ.ടി. ജോയ് എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഓപ്പറേഷന് തൂഫാന്; കാട്ടൂരില്‍ എംഡിഎംഎ വേട്ട
ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി; 85കാരനില്‍ നിന്ന് 4.11 കോടി തട്ടി
അമ്മയ്ക്കൊരു ജന്മദിന കേക്ക്; 50 അടി നീളത്തില്‍ ഭീമന് ജപമാല കേക്ക്
കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
ഒമ്പത് വയസുകാരിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിക്ക് 34 വര്‍ഷം കഠിന തടവ്
ഏകചാരി കടന്നല് ഇനമായ എപ്സിലോണ്‍ മാനസിക്കം ദക്ഷിണേന്ത്യയില്‍ ആദ്യമായി രേഖപ്പെടുത്തി