കല്പറമ്പില് പള്‍സ് തെറാപ്പി ക്യാമ്പിന് തുടക്കം
കല്‍പ്പറമ്പ് കോസ്മോപൊളിറ്റന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പള്‍സ് തെറാപ്പി ക്യാമ്പിന്റെ ഉദ്ഘാടനം കല്പറമ്പ് ഫൊറോന വികാരി ഫാ. പോളി കണ്ണൂക്കാടന്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: കല്പറമ്പ് കോസ്മോപൊളിറ്റന്‍ ക്ലബ്ബില്‍ 21 വരെ സംഘടിപ്പിക്കുന്ന പള്‍സ് തെറാപ്പി ക്യാമ്പിന് തുടക്കമായി. കല്പറമ്പ് ഫൊറോന വികാരി ഫാ. പോളി കണ്ണൂക്കാടന്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കോസ്മോപൊളിറ്റന്‍ ക്ലബ്ബ് പ്രസിഡന്റ് പൗലോസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കൊമ്പടിഞ്ഞാമക്കല്‍ ലയണ്‍സ് ക്ലബ്ബിനെ പ്രതിനിധീകരിച്ച് ജോണ്സണ് കോലങ്കണ്ണി പള്‍സ് തെറാപ്പി ക്യാമ്പിന്റെ പ്രസക്തിയെക്കുറിച്ച് സംസാരിച്ചു. പൂമംഗലം സീനിയര്‍ സിറ്റിസണ്‍ സംഘടനാ സെക്രട്ടറി ജോസഫ് ചെറിയാന് സ്വാഗതവും പ്രസിഡന്റ് പുഷ്പാംഗദന് നന്ദിയും പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചു
ഓപ്പറേഷന് തൂഫാന്; കാട്ടൂരില്‍ എംഡിഎംഎ വേട്ട
ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി; 85കാരനില്‍ നിന്ന് 4.11 കോടി തട്ടി
ഒമ്പത് വയസുകാരിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിക്ക് 34 വര്‍ഷം കഠിന തടവ്
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
അയല്‍വാസിയെ ഇരുമ്പ് പൈപ്പുകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
1 thought on “കല്പറമ്പില് പള്‍സ് തെറാപ്പി ക്യാമ്പിന് തുടക്കം”