ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
അര്ജുന് തമ്പി, അജ്നാസ്.
ഇരിങ്ങാലക്കുട: ലഹരിമരുന്ന് കടത്തിലൂടെ അനധികൃതമായി സമ്പാദിച്ച സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിന്റെ ഭാഗമായി ചെന്നൈയിലെ കോംപിറ്റന്റ് അഥോറിറ്റിയുടെ നിര്‍ണായക ഉത്തരവ്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി ആര്. രതീഷ് കുമാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്‍ഡിപിഎസ് നിയമത്തിലെ 68 എഫ് വകുപ്പ് പ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. 17,82,000 രൂപയും ഒരു ഹോണ്ട സിവിക് കാര്‍, മാരുതി സുസുക്കി സ്വിഫ്റ്റ് കാര്‍, റോയല്‍ എന്‍ഫീള്‍ഡ് മോട്ടോര്‍ സൈക്കിള്‍ എന്നിവയുമാണ് കണ്ടുകെട്ടാന്‍ ഉത്തരവായത്. മയക്കുമരുന്ന് കുറ്റവാളികള്‍ ലഹരി വില്‍പ്പനയിലൂടെ ആര്‍ജിക്കുന്ന അനധികൃത സമ്പത്ത് ഒളിപ്പിച്ചു വെക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നത് തടയാനും അത്തരം സ്വത്തുക്കള്‍ മരവിപ്പിക്കാനും പിടിച്ചെടുക്കാനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്നതാണ് എന്‍ഡിപിഎസ് നിയമത്തിലെ 68 എഫ് വകുപ്പ്.
ലഹരി മാഫിയകളുടെ സാമ്പത്തിക അടിത്തറ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കര്‍ശന നിയമനടപടികള്‍ ശക്തമാക്കിയിട്ടുള്ളത്. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കയ്പമംഗലത്ത് നിന്ന് അന്താരാഷ്ട്ര വിപണിയില്‍ രണ്ടരക്കോടിയോളം രൂപ വിലമതിക്കുന്ന 2.290 കിലോഗ്രാം ഹാഷിഷ് ഓയിലുമായി പ്രതികള്‍ പിടിയിലായത്. കയ്പമംഗലം എസ്എന്‍ റോഡ് കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്ജുന് തമ്പി (29), കൂട്ടാളിയായ കയ്പമംഗലം കൂരിക്കുഴി സ്വദേശി കെട്ടേക്കാട് വീട്ടില്‍ അജ്നാസ് (20), 17 വയസുള്ള നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടി എന്നിവരെ കയ്പമംഗലം പോലീസും ജില്ലാ ഡാന്‍സാഫ് സംഘവും ചേര്‍ന്ന് സംയുക്തമായാണ് പിടികൂടിയിരുന്നത്.
ഈ കേസില്‍ നടത്തിയ തുടരന്വേഷണത്തിലാണ് ഒന്നാം പ്രതിയായ അര്ജുന് തമ്പി ലഹരിവ്യാപാരത്തിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് അമ്മയുടെ പേരില്‍ വാങ്ങിയ മാരുതി സുസുക്കി സ്വിഫ്റ്റ് കാര്‍, റോയല്‍ എന്‍ഫീള്‍ഡ് മോട്ടോര്‍ സൈക്കിള്‍, കയ്പമംഗലത്തെ മഴ റെസ്റ്റോറന്റിന്റെ ഷെയര്‍ വാങ്ങുന്നതിനായി ഉടമയ്ക്ക് നല്കിയ 17,82,000 രൂപ, കൂടാതെ രണ്ടാം പ്രതി അജ്നാസിന്റെ പേരില്‍ വാങ്ങിയ ഹോണ്ട സിവിക് കാര്‍ എന്നിവ കണ്ടുകെട്ടിയത്. അര്ജ്ജുന് തമ്പി യ്പമംഗലം, അന്തിക്കാട്, മതിലകം പോലീസ് സ്റ്റേഷന് പരിധികളിലായി ഒരു കവര്‍ച്ചക്കേസിലും നാല് വധശ്രമക്കേസിലും ആയുധ നിയമപ്രകാരമുള്ള ഒരു കേസിലും ഒരു മോഷണക്കേസിലും അഞ്ച് അടിപിടിക്കേസുകളിലും പൊതുമുതലിന് നാശം വരുത്തിയ കേസിലും പോലീസുദ്ദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയ കേസിലും അടക്കം ആകെ 21 ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ്.

ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
സഷ്മിര മേനോന് മിസ് ടീന്‍ പ്രൈഡ് ഓഫ് കേരള സെക്കന്‍ഡ് റണ്ണറപ്പ് പട്ടം
കരുവന്നൂര്‍ നിക്ഷേപക കൂട്ടായ്മ സൂചനാ സമരം നടത്തി
മകളുടെ പഠനത്തിന് പണം വേണം; നിക്ഷേപം തിരികെ കിട്ടാതെ ബാങ്കിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധം
കാത്തലിക് പ്രവാസി കമ്യൂണിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് നല്കുന്ന സ്വപ്നഭവനത്തിന്റെ കട്ടിളവെപ്പ് ചടങ്ങ് നടത്തി