കാറളത്ത് വയോധികയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; 15 പവനോളം സ്വര്‍ണം കവര്‍ന്നതായി സൂചന
കൊല്ലപ്പെട്ട സാവിത്രി (79).

ഇരിങ്ങാലക്കുട: കാറളത്ത് വയോധികയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കാറളം മൃഗാശുപത്രിക്ക് സമീപം പാറാമ്പുള്ളി റോഡില്‍ അരുമ്പിള്ളി വിജയന്റെ ഭാര്യ സാവിത്രി (79) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് സംഭവം. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് കൊലപാതകം നടന്നത്. സ്കൂള്‍ വിട്ട് വീട്ടിലെത്തിയ പേരക്കുട്ടി ഋതികയാണ് മുത്തശ്ശിയെ മരിച്ചനിലയില്‍ ആദ്യം കണ്ടത്.

സംഭവസമയത്ത് സാവിത്രിയുടെ മകന് സുമേഷ് പിതാവ് വിജയനെയും കൂട്ടി ചികിത്സയ്ക്കായി ഇരിങ്ങാലക്കുടയിലെ ആശുപത്രിയില്‍ പോയിരിക്കുകയായിരുന്നു. സാവിത്രിയുടെ കഴുത്തിലും കൈകളിലും ബലപ്രയോഗത്തിന്റെ പാടുകളുണ്ട്. കഴുത്തില്‍ സാരി ചുറ്റിയ നിലയിലായിരുന്നു മൃതദേഹം. വീടിനകത്ത് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലുമായിരുന്നു. സാവിത്രി ധരിച്ചിരുന്ന മാല, വളകള്‍, മോതിരം എന്നിവയടക്കം ഏകദേശം 15 പവനോളം സ്വര്‍ണം നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ പൊലിസിനെ അറിയിച്ചു. സ്ഥലത്തെത്തിയ പൊലിസ് നായ മൃതദേഹത്തിന് സമീപത്തുനിന്ന് മണംപിടിച്ച് അടുക്കളവഴി വീടിന്റെ പിന്‍വശത്തേക്ക് ഓടി. തുടര്‍ന്ന് വീടിന് പിന്നിലൂടെ റോഡിലേക്കാണ് നായ പോയത്.

കൊലപാതകത്തിന് ശേഷം പ്രതി ഈ വഴിയിലൂടെ രക്ഷപ്പെട്ടിരിക്കാമെന്ന നിഗമനത്തിലാണ് പൊലിസ് അന്വേഷണം. സംഭവസമയത്ത് പ്രദേശത്തെ ചില വീടുകളില്‍ നാടോടികള്‍ എത്തിയിരുന്നതായി നാട്ടുകാര്‍ പൊലിസിനോട് പറഞ്ഞു. ഇക്കാര്യം ഉള്‍പ്പടെ വിവിധ സാധ്യതകള്‍ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. വിവരമറിഞ്ഞ് ഡിഐജി നാരായണന്, റൂറല്‍ എസ്പി മുഹമ്മദ് നദീം ഐപിഎസ്, എഎസ്പി ടി.എസ്. സിനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നത പൊലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഫൊറന്‍സിക് വിദഗ്ധര്‍, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്ക്വാഡ് എന്നിവരും തെളിവുകള്‍ ശേഖരിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം, പ്രതികളുടെ സാന്നിധ്യം, നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ കൃത്യമായ അളവ് എന്നിവ സംബന്ധിച്ച് പൊലിസ് അന്വേഷണം തുടരുകയാണ്. മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. മക്കള്‍: സുരേഷ്, സുഭാഷ്, സുമേഷ്, പരേതരായ സുജേഷ്, ശശി. മരുമക്കള്‍: സിനി, ഗ്രീഷ്മ, ടിന, സുബിത, പ്രീതി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാലിക്കട്ട് സര്‍വകലാശാല ഫുട്ബോളില്‍ സെന്റ് ജോസഫ്സിന്റെ അപരാജിത കുതിപ്പ്
കല്പറമ്പ് ബിവിഎം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ രക്തദാന ക്യാമ്പ് നടത്തി
പഞ്ചഗുസ്തി മത്സരത്തോടെ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി
എല്എഫ്സിഎല്പി സ്കൂളില്‍ കിഡ്സ് ഫെസ്റ്റ് ആഘോഷം
വിദ്യാര്‍ഥികളുടെ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കി വിജയപഥം