ഐടിയു ബാങ്ക്; പ്രതിസന്ധികള് പരിഹരിക്കാന് ശാഖകള്ക്ക് കര്ശനനിര്ദേശം

ഇരിങ്ങാലക്കുട: ഐടിയു ബാങ്കിന്റെ സാമ്പത്തികഭദ്രത വീണ്ടെടുക്കാനും കുടിശിക നിക്ഷേപങ്ങള് ഈടാക്കാനും ലക്ഷ്യമിട്ട് ബ്രാഞ്ചുകള്ക്ക് കര്ശന നിര്ദേശങ്ങളുമായി സര്ക്കുലര്. അഡ്മിനിസ്ട്രേറ്റര് സി.ആര്. ഗോപീകൃഷ്ണനാണ്എല്ലാ ശാഖകള്ക്കും നിര്ദേശം നല്കിയിരിക്കുന്നത്. ബാങ്ക് ആര്ബിഐ ഏറ്റെടുത്ത് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചുമതലയേറ്റ് രണ്ടാംവര്ഷത്തിലേക്ക് കടന്ന പശ്ചാത്തലത്തിലാണിത്.
2027 സെപ്റ്റംബര് 30നകം തിരിച്ചെടുക്കാത്ത എല്ലാ നോണ് ബാങ്കിംഗ് ആസ്തികള്ക്കുമെതിരേ നൂറുശതമാനം കരുതല് ധനം മാറ്റിവയ്ക്കാനും ഇത് ബാങ്കിന്റെ മൂലധന പര്യാപ്തതയെ ബാധിക്കാതിരിക്കാന് അടിയന്തരപരിഹാരം കാണാനുമാണ് സര്ക്കുലര് നിര്ദേശം. എന്ബിഎകള് പരമാവധി പരിഹരിക്കുകയോ, വില്ക്കുകയോ ചെയ്യാനും ഒടിഎസ് വഴിയോ, ലേലംവഴിയോ തീര്പ്പാക്കാനും 2026 ഡിസംബര് 31 വരെയാണ് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. ഇക്കാര്യത്തില് ബ്രാഞ്ച് മാനേജര്മാര് ഉത്തരവാദിത്വം ഏറ്റെടുക്കണം. ശാഖാതല പുരോഗതി കൃത്യമായ ഇടവേളകളില് അവലോകനംചെയ്യും.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തൃശൂര് സെന്ട്രല് സഹോദയ സിബിഎസ്ഇ കലോത്സവം 2026 നാളെ
കാറളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില് ഈവനിംഗ് ഒപി നിര്ത്തലാക്കിയതിനെതിരെ പ്രതിഷേധിച്ചു
കൂടല്മാണിക്യം ക്ഷേത്രത്തില് നവരാത്രി നൃത്ത സംഗീതോത്സവത്തിന് തുടക്കം
എസ്ഐആര് തെറ്റെങ്കില് തോമസ് ഉണ്ണിയാടന് എംഎല്എ രാജി വെക്കണം: ബിജെപി
സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്വെന്ഷനും നേതൃസംഗമവും നടത്തി