കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് കണ്വെന്ഷന് നടത്തി
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാ വിംഗ് കണ്വെന്ഷന് സംസ്ഥാന വനിതാ വിംഗ് ട്രഷററും ജില്ലാ വനിതാ വിംഗ് പ്രസിഡന്റുമായ ഷൈന ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു.

ഇരിങ്ങാലക്കുട: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട നിയോജകമണ്ഡലം വനിതാ വിംഗ് കണ്‍വെന്‍ഷനും 2026 2028 വര്‍ഷത്തിലേക്കുള്ള തെരഞ്ഞെടുപ്പും ഇരിങ്ങാലക്കുട വ്യാപാര ഭവനില്‍ നടന്നു. കണ്വെന്ഷന് സംസ്ഥാന വനിതാ വിംഗ് ട്രഷററും ജില്ലാ വനിതാ വിംഗ് പ്രസിഡന്റുമായ ഷൈന ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം വനിതാ വിംഗ് ചെയര്‍പേര്‍സന്‍ സുനിതാ ഹരിദാസ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ നിയോജക മണ്ഡലം ചെയര്മാന് കെ.കെ. പോളി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വനിതാ വിംഗ്് ജനറല്‍ സെക്രട്ടറി ഫൗസിയ ഷാജഹാന് വരണാധികാരിയായിരുന്നു. നിയോജകമണ്ഡലം ജനറല്‍ കണ്‍വീനര്‍ ഷാജു പാറേക്കാടന്‍, ട്രഷറര്‍ ടി.ജി. ശിവരാമന്, ബേബി ജോസ് കാട്ടഌഎന്നിവര് സംസാരിച്ചു. ഷാന്റി ഉണ്ണികൃഷ്ണന് സ്വാഗതവും സിനി അനീഷ് നന്ദിയും പറഞ്ഞു. നിയോജകമണ്ഡലം വനിതാ വിംഗ് ഭാരവാഹികളായി ജോഫി ബിജു (ചെയര്‍പേഴ്സണ്‍), ഷാന്റി ഉണ്ണികൃഷ്ണന് (ജനറല്‍ കണ്‍വീനര്‍), സിമി അനീഷ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താം; സ്പീക് അപ്പ് പദ്ധതിക്ക് തൃശൂര്‍ റൂറല്‍ ജില്ലയില്‍ തുടക്കമായി
ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി