ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ ഉന്നത വിജയം
ഇരിങ്ങാലക്കുട: ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ സിബിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം. പരീക്ഷയെഴുതിയ 61 വിദ്യാര്‍ഥികളില്‍ 17 കുട്ടികള്‍ 90% മുകളില്‍ മാര്‍ക്ക് നേടി. 24 കുട്ടികള്‍ ഡിസ്റ്റിംഗ്ഷനും 20 പേര് ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി. പ്ലസ്ടു സയന്‍സ് വിഭാഗത്തില്‍ മൂന്നു കുട്ടികള്‍ ഫുള്‍ എ വണ്‍ കരസ്ഥമാക്കി. 96. 4% മാര്‍ക്കും ഫുള്‍ എവണ്‍ ഉം നേടി പ്ലസ്ടു സയന്‍സ് വിഭാഗം വിദ്യാര്‍ഥി കെ.ജെ. മേഘ്ന സ്കൂളില്‍ ഒന്നാം സ്ഥാനത്തെത്തി. 96% മാര്‍ക്കും ഫുള്‍ എവണ്‍ ഉം നേടി സയന്‍സ് വിഭാഗത്തില്‍ കെ.ജെ. ഉത്തര രണ്ടാം സ്ഥാനത്തും, ടി.എസ്. മീനാക്ഷി 94% മാര്‍ക്കും ഫുള്‍ എവണ്‍ ഉം നേടി മൂന്നാം സ്ഥാനത്തും എത്തി. കെ.എസ്. ചിത്തിര. (94%), അനാമിക രാജേഷ് (94%) എന്നിവരും മൂന്നാം സ്ഥാനം പങ്കിട്ടു. സയന്‍സ് വിഭാഗത്തില്‍ പരീക്ഷ എഴുതിയ 45 കുട്ടികളില്‍ 12 പേര് 90 ശതമാനത്തിനു മുകളിലും 19 കുട്ടികള്‍ ഡിസ്റ്റിംഗ്ഷനും, 14 പേര് ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി. കോമേഴ്സ് വിഭാഗത്തില്‍ നന്ദന ബോസ് (94.6 %) ഒന്നാം സ്ഥാനത്തെത്തി. ഇഷ എസ്. മേനോന് (93.2%), ഇഷ സന്തോഷ് ( 93.2%), പി. ശ്രേയ (93.2%) എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടു. സജ്ന സെല്വന് (90.2%) മൂന്നാം സ്ഥാനത്തെത്തി. കോമേഴ്സ് വിഭാഗത്തില്‍ 16 പേരില്‍ അഞ്ചു പേര് 90 ശതമാനത്തിനു മുകളിലും അഞ്ചു പേര് ഡിസ്റ്റിംഗ്ഷനും, ആറു പേര് ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി.

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
സെന്റ് ജോസഫ്സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ അസോസിയേഷന് ദിനാചരണം നടത്തി