സഹൃദയസദസിനെ ആസ്വാദ്യകരമാക്കി കവിയരങ്ങ്
ഇരിങ്ങാലക്കുട: കേരള കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ അനുബന്ധ പരിപാടികളുടെ സമാപനം കുറിച്ചുകൊണ്ട് സംഘടിപ്പിച്ച കവിയരങ്ങ് ഏറെ ആസ്വാദ്യകരമായി. പ്രശസ്ത കവിയും, ചലച്ചിത്ര ഗാനരചയിതാവുമായ മുരുകന് കാട്ടാക്കട തന്റെ ജനപ്രിയ കവിതകളും, ഗാനങ്ങളും ആലപിച്ചുകൊണ്ട് കവിയരങ്ങ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുടയിലെ അറിയപ്പെടുന്ന കവികളും, കവയിത്രികളുമായ ഇ. ജിനന്, റെജില ഷെറിന്, രാധാകൃഷ്ണന് വെട്ടത്ത്, പി.എന്‍. സുനില്‍, രാധിക സനോജ്, കൃഷ്ണകുമാര്‍ മാപ്രാണം, സുധീഷ് ചന്ദ്രന് സഖാവ്, സിന്റി സ്റ്റാന്‍ലി, രതി കല്ലട, റഷീദ് കാറളം, കാട്ടൂര്‍ രാമചന്ദ്രന്, സി.ജി. രേഖ, അനീഷ് ഷാറൂണ്‍, രാധാകൃഷ്ണന് കിഴുത്താനി, വിനോദ് എടതിരിഞ്ഞി, ബിഷോയ്, അജിത പീതാംബരന് എന്നിവര്‍ തങ്ങളുടെ കവിതകള്‍ അവതരിപ്പിച്ചു. സംഘാടക സമിതി ചെയര്മാന് വി.എ. മനോജ്കുമാര്‍ മികച്ച കര്‍ഷകരെ ആദരിച്ചു. ടി.ജി. ശങ്കരനാരായണന് അധ്യക്ഷത വഹിച്ചു. ടി.എസ്. സജീവന്മാസ്റ്റര് സ്വാഗതവും, എം.ബി. രാജു നന്ദിയും പറഞ്ഞു.

ലോകകപ്പ് ; മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഷൂട്ടൗട്ട് മത്സരം നടത്തി
ലോകകപ്പ് വേദിയില്‍ ഇരിങ്ങാലക്കുടയുടെ അഭിമാനം; ഫിഫ വളന്റിയറായി ലോജോ കോലങ്കണ്ണി
ലോക കപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ ആരവം കാട്ടൂരിലും
ഫിഫ വേള്‍ഡ് കപ്പ് 2026: ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഫുട്ബോള്‍ ആരവം സംഘടിപ്പിച്ചു
ഫുട്ബോള്‍ ലഹരി തലയില്‍; മുടി വെട്ടലിലും കട്ട സപ്പോര്‍ട്ടുമായി അരിപ്പാലത്തെ മണി
കത്തീഡ്രല്‍ കുടുംബസമ്മേളന കേന്ദ്രസമിതി ഫുട്ബോള്‍ ടൂര്‍ണമെന്റ്; ലിസ്യു മേഖല ജേതാക്കളായി