സഹകാരികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി തിരുവോണ നാളില്‍ ബിജെപി പ്രവര്‍ത്തകരുടെ പട്ടിണിസമരം
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്കില്‍ നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പിന് ഇരയായ സഹകാരികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി തിരുവോണ നാളില്‍ ബിജെപി പ്രവര്‍ത്തകര്‍ ബാങ്ക് ഹെഡ് ഓഫീസിന് മുന്പില് പട്ടിണി സമരം സംഘടിപ്പിച്ചു. ബാങ്കില്‍ നിക്ഷേപമുണ്ടായിട്ടും പണം ലഭിക്കാതെ ചികിത്സ മുടങ്ങി മരണപ്പെട്ട മാപ്രാണം സ്വദേശി ഫിലോമിനയുടെ ഭര്‍ത്താവ് ദേവസി ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി എ.ആര്. അജിഘോഷ് പട്ടിണിസമര സന്ദേശം നല്കി. ജില്ല വൈസ് പ്രസിഡന്റ് കവിത ബിജു, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, രതീഷ് കുറുമാത്ത്, മണ്ഡലം സെകട്ടറിമാരായ ഷിത് രാജ്, രാമചന്ദ്രന് കോവില്‍ പറമ്പില്‍, ആര്‍ച്ച അനീഷ്കുമാര്‍, മണ്ഡലം കമ്മറ്റിയംഗം വി.സി. രമേഷ്, പൊറത്തിശേരി ഏരിയ പ്രസിഡന്റ് ടി.ഡി. സത്യദേവ്, ജനറല്‍ സെക്രട്ടറി സന്തോഷ് കാര്യാടന്‍, സെക്രട്ടറി ഗിരീഷ് കാരക്കട, ടൗണ്‍ ഏരിയ ജനറല്‍ സെക്രട്ടറി ബൈജു കൃഷ്ണദാസ്, കൗണ്‍സിലര്‍ മായ അജയന്, ഷിയാസ് പാളയംകോട്, രാജന് കുഴപ്പുള്ളി, ഗോപാലകൃഷ്ണന്, ആര്‍ടിസ്റ്റ് പ്രഭ, ലാമ്പി, ബേബി എന്നിവര്‍ നേതൃത്വം നല്കി