ഇരിങ്ങാലക്കുട നഗരസഭയില്‍ തെരുവുനായ്ക്കള്‍ക്കുള്ള വാക്സിനേഷന് ആരംഭിച്ചു
ഇരിങ്ങാലക്കുട: നഗരസഭയില്‍ തെരുവുനായ്ക്കള്‍ക്കുള്ള വാക്സിനേഷന് ആരംഭിച്ചു. മുന്‍സിപ്പല്‍ മൈതാനം, മാര്‍ക്കറ്റ് പരിസരം, ബസ് സ്റ്റാന്‍ഡ് പരിസരം, കാഞ്ഞിരത്തോട് ലൈന്‍, കാരുകുളങ്ങര കൂടല്‍മാണിക്യം പരിസരം എന്നിവിടങ്ങളിലായി 59 നായ്ക്കള്‍ക്കാണ് വാക്സിനേഷന് നല്‍കിയത്. മൃഗസംരക്ഷണ വകുപ്പും, ഇരിങ്ങാലക്കുട നഗരസഭയും സംയുക്തമായാണ് വാക്സിനേഷന് നടത്തുന്നത്. വാക്സിനേഷന് ഇന്നും നടക്കും. ഇരിങ്ങാലക്കുട വെറ്റിനറി പോളിക്ലിനിക്കിലെ ഡോ. ഷിബു, ഡോ. സജേഷ്, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരായ മനോജ്, സൂര്യ, അമ്പിളി, നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനൂപ് കുമാര്‍, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അജു എന്നിവര്‍ നേതൃത്വം നല്കി. സെപ്തംബറില്‍ വളര്‍ത്തുനായ്ക്കള്‍ക്കും പൂച്ചകള്‍ക്കുമുള്ള വാക്സിനേഷന് ക്യാമ്പുകള്‍ നടത്തിയിരുന്നു.

അമൃത് പദ്ധതിക്ക് സിഗ്നല്‍ കിട്ടാതെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്
പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും
നാലമ്പല ദര്‍ശനം: നഗരത്തിലെ ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന
നാലമ്പലദര്‍ശനത്തിന് ബസ് സര്‍വീസ് ഒരുക്കി ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി
ഇരിങ്ങാലക്കുട ഉപജില്ലാ സുഭ്രതോ മുഖര്‍ജി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കം
കരുതലിന്റെയും സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഒരു തൂവല്‍ സ്പര്‍ശം അതായിരുന്നു മാര്‍ ജെയിംസ് പഴയാറ്റില്‍: ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍