പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് പാക്സ് എക്സലന്‍സി 2020 21 അവാര്‍ഡ്
പുല്ലൂര്‍: പ്രൈമറി അഗ്രികള്‍ച്ചറല്‍ സഹകരണ ബാങ്കുകള്‍ക്ക് കേരളബാങ്ക് ഏര്‍പ്പെടുത്തിയ പാക്സ് എക്സലന്‍സി അവാര്‍ഡ് 2020 21 പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്. സാമ്പത്തിക അച്ചടക്കത്തിന്റേയും, പ്രവര്‍ത്തന മികവിന്റേയും അടിസ്ഥാനത്തിലാണ് കേരളാ ബാങ്ക് പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. കേരളാ ബാങ്ക് കണ്വെന്ഷന് സെന്ററില്‍ ചേര്‍ന്ന ചടങ്ങില്‍ വെച്ച് സംസ്ഥാന സഹകരണവകുപ്പ് മന്ത്രി വി.എന്‍. വാസവനില്‍ നിന്ന് പുല്ലൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് പി.വി. രാജേഷ്, സെക്രട്ടറി സി.എസ്. സപ്ന എന്നിവരുടെ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങള്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ചടങ്ങില്‍ കേരളാബാങ്ക് വൈസ് ചെയര്മാന് എം.കെ. കണ്ണന് അധ്യക്ഷത വഹിച്ചു. പാക്സ് ജില്ലാ പ്രസിഡന്റ് ദേവാനന്ദന്, മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ജോസ് ജെ. ചിറ്റിലപ്പിള്ളി, കെ. മുരളീധരന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു
കരുവന്നൂരില്‍ സൗജന്യ നേത്രതിമിര ക്യാമ്പ് നടത്തി