മാപ്രാണം ജംഗ്ഷന് വികസനം പുനരാരംഭിച്ചു; മരങ്ങള്‍ മുറിച്ചു നീക്കി
മാപ്രാണം: തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ ബ്ലാക്ക് സ്പോട്ടായി രേഖപ്പെടുത്തിയിട്ടുള്ള മാപ്രാണം ജംഗ്ഷന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. ഇതിനു മുന്നോടിയായി ജംഗ്ഷന് വികസനത്തിന് തടസം നില്ക്കുന്ന റോഡരികിലെ പാഴ് മരങ്ങള്‍ പൂര്‍ണമായും ആല്, അത്തി മരങ്ങളുടെ ചില്ലകളും വെട്ടി മാറ്റി. ജംഗ്ഷന് വികസത്തിന് മരങ്ങള്‍ മുറിക്കുന്നത് സംബന്ധിച്ച പ്രതിഷേധത്തെ തുടര്‍ന്ന് ഒന്നരവര്‍ഷം മുമ്പാണ് വികസന പ്രവൃത്തികള്‍ നിര്‍ത്തിവെച്ചത്. പിന്നീട് ഏറ്റെടുത്ത കരാറുകാരന് പിന്മാറുകയും ചെയ്തതോടെ വീണ്ടും ടെണ്ടര്‍ ക്ഷണിച്ച് പൊതുമരാമത്ത് വകുപ്പ് പണികള്‍ പുനരാരംഭിക്കുകയായിരുന്നു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു