സൗജന്യ മെഡിക്കല്‍ പരിശോധന ക്യാമ്പ് 14ന് രാവിലെ ഒന്‍പത് മുതല്‍ ഇരിങ്ങാലക്കുട സെന്റ് വിന്‍സന്റ് ഡയബറ്റിക് സെന്റര്‍ ഹോസ്പിറ്റലില്‍
ഇരിങ്ങാലക്കുട: കേരള വ്യാപാരി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെയും, സെന്റ് വിന്‍സന്റ് ഡിആര്‍സി ഹോസ്പിറ്റലിന്റേയും സംയിക്താഭിമുഖ്യത്തില് 14ന് രാവിലെ ഒന്‍പത് മുതല്‍ രണ്ട് വരെ ഇരിങ്ങാലക്കുട സെന്റ് വിന്‍സന്റ് ഡയബറ്റിക് സെന്റര്‍ ഹോസ്പിറ്റലില്‍ വച്ച് സൗജന്യ മെഡിക്കല്‍ പരിശോധന ക്യാമ്പും, സൗജന്യ മുട്ടുമാറ്റിവെക്കല്‍ രോഗനിര്‍ണയ ക്യാമ്പും സംഘടിപ്പിക്കുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷര്‍ ജോയ് മൂത്തേടന് ഉദ്ഘാടനം ചെയ്യും. സെന്റ് വിന്‍സന്റ് ഡിആര്‍സി ഹോസ്പിറ്റലിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. നഗരസഭാ കൗണ്‍സിലര്‍ ഫെനി എബിന് മുഖ്യതിഥിയായിരിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ ഫോണ്‍: 0480 2826213, 8139894985.