ശ്രീകാന്ത് കൊലക്കേസ് ഒന്നാം പ്രതിക്ക് ജീവപര്യന്തം കഠിന തടവിനും 3,00,000 രൂപ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചു
ഇരിങ്ങാലക്കുട: കൊടകര മേല്‍പ്പാലത്തിനു സമീപം തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ വാക്ക് തര്ക്കെത്ത തുടര്‍ന്ന് യുവാവിനെ കുത്തികൊലെപ്പടു ത്തിയ കേസില്‍ ഒന്നാം പ്രതി തൃശൂര്‍ കിഴക്കെക്കോട്ട കുരിശിങ്കല്‍ വീട്ടില്‍ സച്ചിന് (29) നെ ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ.എസ്. രാജീവ് പ്രതിക്ക് ജീവപര്യന്തം കഠിന തടവിനും 3,00,000 രൂപ ഈടാക്കാനും, പിഴയില്‍ നിന്ന് 2,50,000 രൂപയും, ജില്ലാ ലീഗല്‍ അതോറിറ്റിയോട് 5,00,000 രൂപയും മരണപ്പെട്ട വ്യക്തിയുടെ മാതാവിന് നഷ്ടപരിഹാരമായി നല്കുവാനും കോടതി ശിക്ഷ വിധിച്ചു. 2014 ജൂലൈ 20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നേ ദിവസം രാത്രി 10.30ന് സുഹ്യത്ത് ഒന്നിച്ച് കൊടകര മേല്‍പ്പാലത്തിനു കിഴക്ക്വശം തട്ടുകടയില്‍ മരണപ്പെട്ട നെല്ലായി മുണ്ടക്കല്‍ വീട്ടില്‍ ശ്രീകാന്ത് ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുബോള്‍ ഒന്നാം പ്രതിയും സുഹൃത്തുക്കളുമായി വഴക്കുണ്ടാകുകയും ആയതിനിടയില്‍ ഒന്നാം പ്രതി കൈവശം കരുതിയിരുന്ന കത്തികൊണ്ട് മരണപ്പെട്ട ശ്രീകാന്തിനെ കുത്തുകയായിരുന്നു. കുേത്തറ്റ ശ്രീകാന്തിനെയും പുറകിലിരുത്തി ആശുപത്രിയിലേക്ക് പോകും വഴി കൊടകര കെഎസ്ഇബി ഓഫീസിന് സമീപം വെച്ച് കുഴഞ്ഞ്് വീഴുകയും ആശുപത്രിയിലേക്ക് എത്തുമ്പോള്‍ മരണ െപ്പടുകയുമാണ് ഉണ്ടായത്. കൊലപാതക മുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ സച്ചിന് എന്നവരെ അതിവിദഗ്ദമായാണ് സംഭവത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തത്. കൊടകര സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന കെ.കെ. ഷണ്മുഖന് രജിസ്റ്റര്‍ ചെയ്യുകയും ഇന്‍സ്പെക്ടര്‍മാരയ കെ. സുമേഷ്, സി. സുന്ദരന്‍ എന്നിവര്‍ അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന് ഭാഗത്തു നിന്നും 26 സാക്ഷികളെ വിസ്തരിക്കുകയും 35 രേഖകളും ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഡ്വക്കെറ്റുമാരായ ജിഷ ജോബി, എബിന് ഗോപുരന്‍, യാക്കൂബ് സുല്‍ഫിക്കര്‍ എന്നിവര്‍ ഹാജരായി.