മുരിയാട് പഞ്ചായത്ത് കേരളോത്സവത്തിനു തുടക്കമായി
മുരിയാട്: ഗ്രാമപഞ്ചായത്തിന്റെ കേരളോത്സവം 22 വരെ വിവിധ വേദികളില്‍ വച്ച് അരങ്ങേറും. കേരളോത്സവത്തിനു തുടക്കം കുറിച്ചുകൊണ്ടുള്ള ക്രോസ് കണ്ട്രി മത്സരത്തിന് വേഴകാട്ടുകരയില് മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഫ്ളാഗ് ഓഫ് ചെയ്തു. ഉദ്ഘാടന യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത സുരേഷ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ രതി ഗോപി, കെ.യു. വിജയന്, ബ്ലോക്ക് പഞ്ചായത്ത് അംഗം വിനോദ് വിബിന്, പഞ്ചായത്ത് അംഗങ്ങളായ സുനില്‍കുമാര്‍ എ.എസ്. സേവ്യര്‍ ആളൂക്കാരന്‍, ശ്രീജിത്ത് പട്ടത്ത്, നിത അര്ജുനന്, മണി സജയന്, നികിത അനൂപ്, റോസ്മി ജയേഷ്, മനീഷ മനീഷ്, നിജി വത്സന് തുടങ്ങിയവര്‍ പങ്കെടുത്തു. സ്ത്രീ പുരുഷ വിഭാഗങ്ങളിലായി ക്രോസ് കണ്ട്രി മത്സരം സംഘടിപ്പിച്ചു. ഇന്ന് നീന്തല്‍ മത്സരവും 19ന് ക്രിക്കറ്റ് മത്സരവും 17ന് ഷട്ടില്‍ മത്സരവും 20ന് അത്ലറ്റിക്, കലാമത്സരങ്ങളും അരങ്ങേറും. 21ന് വോളിബോള്‍, കബടി, ആര്‍ച്ചറി മത്സരങ്ങളും 22ന് വടംവലി മത്സരത്തോടെ കേരളോത്സവത്തിനു സമാപനം കുറിക്കും.