ഇരിങ്ങാലക്കുട ലോക കപ്പ് ലഹരിയില്‍ മെസിയുടെ കൂറ്റന്‍ ചിത്രം മുനിസിപ്പല്‍ മൈതാനിയില്‍
ഇരിങ്ങാലക്കുട: അര്‍ജന്റീന ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മെസിയുടെ 30 അടി നീളമുള്ള കൂറ്റന്‍ ചിത്രം മുനിസിപ്പല്‍ ഓഫീസിന് മുന്‍വശത്ത് സ്ഥാപിച്ചു. അര്‍ജന്റീന ഫാന്‍സിന്റെ അമ്പതോളം അംഗങ്ങള്‍ ചുമന്നുകൊണ്ട് വന്ന ചിത്രം മുനിസിപ്പല്‍ മൈതാനിയില്‍ വച്ച് മുനിസിപ്പല്‍ ചെയര്‍പേഴ്സണും അര്‍ജന്റീന കാട്ടൂര്‍ കടവ് എന്ന ചലച്ചിത്രത്തിലെ അഭിനേത്രി കൂടിയായ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. ടെല്‍സണ്‍ കോട്ടോളി അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍, പ്രവാസി വ്യവസായി നിസാര്‍ അഷറഫ,് ഫാന്‍സ് അസോസിയേഷന് പ്രസിഡന്റ് ജോയല്‍ ജോണ്‍, സെക്രട്ടറി അഭയ് ജെയ്സണ്‍, അലന് ഷെല്ലി ആന്റോ, ക്ലീറ്റസ് ഡയസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.