ടവര്‍ നിര്‍മാണത്തിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍
ഇരിങ്ങാലക്കുട: ജനവാസ കേന്ദ്രത്തിലെ മൊബൈല്‍ ടവര്‍ നിര്‍മാണത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രദേശവാസികള്‍. ഇരിങ്ങാലക്കുട നഗരസഭയിലെ മുപ്പത്തിമൂന്നാം വാര്‍ഡിലെ പൊറത്തിശ്ശേരി കണ്ടാരം തറ പടിഞ്ഞാറു ഭാഗത്താണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ടവര്‍ നിര്‍മാണം ആരംഭിച്ചിട്ടുളളത്. നൂറോളം വീട്ടുകാര്‍ താമസിക്കുന്ന ഈ പ്രദേശത്ത് ക്യാന്‍സര്‍ രോഗികള്‍, വ്യക്ക രോഗികള്‍ തുടങ്ങി നിരവധി രോഗികള്‍ താമസിക്കുന്ന പ്രദേശമാണന്നും, ഇവരുടെ ജീവനു തന്നെ ഭീഷണി ഉയര്‍ത്തുന്നതാണ് ടവര്‍ നിര്‍മാണമെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രിയടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കിയിട്ടും യാതൊരു നടപടിയും ഇല്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ടവര്‍ നിര്‍മ്മിക്കുന്ന സ്ഥലമുടമയുടെ തന്നെ മറ്റൊരു സ്ഥലത്തേക്ക് ടവര്‍ നിര്‍മാണം മാറ്റണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിനും അതിക്യതര്‍ ചെവി കൊടുത്തിട്ടില്ല. ടവര്‍ നിര്‍മാണത്തിനെതിരെയുള്ള പ്രതിഷേധത്തിനു നേരെ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മുഖം തിരിക്കുകയാണന്ന പരാതിയും പ്രദേശവാസികള്‍ക്കുണ്ട്. എം.എം. വിനയന്, എം.കെ. സാബു, ചിറ്റിലപ്പിള്ളി ഔസേപ്പ് എന്നിവര്‍ നേതൃത്വം നല്കി.

ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി
രൂപത സിഎല്‍സി മരിയന്‍ 2കെ25 ക്വിസ് മത്സരം; വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ഒന്നാം സമ്മാനം