കലാനിലയത്തിന്റെ ഓഡിറ്റോറിയ നവീകരണത്തിന് മൂന്ന് കോടിയിലേറെ രൂപയുടെ സഹായം തേടി എംപി ടി.എന്‍. പ്രതാപന്
ഇരിങ്ങാലക്കുട: 60 വര്‍ഷത്തോളം പഴക്കമുള്ള ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തിന്റെ ഓഡിറ്റോറിയ നവീകരണത്തിന് കേന്ദ്ര സഹായം തേടി എംപി ടി.എന്‍. പ്രതാപന് കേന്ദ്ര സാംസ്കാരിക ടൂറിസം മന്ത്രി ജി. കിഷന് റെഡിക്ക് നിവേദനം സമര്‍പ്പിച്ചു. കലാനിലയ ഓഡിറ്റോറിയ നവീകരണം സാധ്യമാവുന്നതോടെ കൂടുതല്‍ അവതരണങ്ങള്‍ക്ക് സാധ്യത ഏറുകയും അതുവഴി കള്‍ച്ചറല്‍ ടൂറിസത്തിന്റെ ഭാഗമാകാന്‍ കലാനിലയത്തിന് കഴിയുമെന്ന് കലാനിലയം സെക്രട്ടറി സതിഷ് വിമലന് പറഞ്ഞു. മുന്ന് കോടിയിലേറെ രൂപയുടെ നവികരണ പദ്ധതിക്ക് കേന്ദ്രസഹായം ആവശ്യപ്പെട്ടാണ് നിവേദനം നല്‍കിയത്. കളരിയും ഓഫീസ് കെട്ടിടവും കൂടി ഉള്‍പ്പെടുത്തിയാണ് ഓഡിറ്റോറിയ നവീകരണം രൂപകല്പന ചെയ്തിട്ടുള്ളത്. കളരി നവീകരണം ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വലിയ ഒരു മുതല്്കൂട്ടാവുമെന്ന് കലാനിലയം പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് കലാമണ്ഡലം ശിവദാസ് അഭിപ്രായപ്പെട്ടു. ആറന്മുള വാസ്തുവിദ്യ ഗുരുകുലം തയ്യാറാക്കിയ വിശുദ്ധ പദ്ധതി രേഖയാണ് നിവേദനത്തിന്റെ കുടെ എംപി ടി.എന്‍. പ്രതാപന് കേന്ദ്ര മന്ത്രിക്ക് സമര്‍പ്പിച്ചത്.