കെഎസ്ഇബി പെന്‍ഷനേഴ്സ് അസോസിയേഷന് ഡിവിഷന് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂട്ടധര്‍ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട : കേന്ദ്ര വൈദ്യുതിനയം തിരുത്തുക, സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കുക, മാസ്റ്റര്‍ ട്രസ്റ്റിലേക്കുള്ള ബോര്‍ഡിന്റേയും സര്‍ക്കാരിന്റേയും വിഹിതം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്ഇബി പെന്‍ഷനേഴ്സ് അസോസിയേഷന് ഇരിങ്ങാലക്കുട ഡിവിഷന് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂട്ട ധര്‍ണ. വൈദ്യുതി ഭവന് പരിസരത്ത്നടന്ന ധര്‍ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് ഉദ്ഘാടനംചെയ്തു. ഡിവിഷന് പ്രസിഡന്റ് എം. രാധാകൃഷ്ണന് അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി എം. മുരളീധരന് വിഷയാവതരണം നടത്തി. കെ.എം. ശിവരാമന്, കെ.എല്‍. നിക്സണ്, കെ.വി. വിജോയ് എന്നിവര്‍ സംസാരിച്ചു. ഡിവിഷന് സെക്രട്ടറി പി.എ. രാധാകൃഷ്ണന് സ്വാഗതവും ജില്ലാ ട്രഷറര്‍ കെ. വേണുഗോപാലന്‍ നന്ദിയും പറഞ്ഞു.