നാടിനെ നടുക്കിയ ചുരുളഴിയാത്ത ആ കൊലപാതകം; ഉണങ്ങാതെ ചോരപ്പാട്.. കണ്ണീരോര്മയ്ക്ക് ഇന്ന് നാലാമാണ്ട് അന്വേഷണ സംഘം ഒരാളിലൊതുങ്ങി
ഇരിങ്ങാലക്കുട: നാടിനെ നടുക്കിയ കോമ്പാറ ആനീസ് കൊലക്കേസിലെ പ്രതി ആര്….? ഈ ചോദ്യത്തിന് ഉത്തരം തേടിയുള്ള ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിനു ഇനിയും ഫലം കണ്ടെത്താനായിട്ടില്ല. 2019 നവംബര്‍ 14 നാണു ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറയില്‍ കൂനന്‍ വീട്ടില്‍ പരേതനായ പോള്‍സന്റെ ഭാര്യ ആനീസ് കൊല്ലപ്പെട്ടത്. ചുരുളഴിയാത്ത കൊലപാതകത്തിന് ഇന്ന് നാല് വര്‍ഷം പിന്നിടുമ്പോഴും കൊലയാളി അഥവാ കൊലയാളി സംഘം അജ്ഞാതരായി കഴിയുന്നു. 2020 ഡിസംബറില്‍ ക്രൈംബ്രാഞ്ച് സംഘം കേസന്വേഷണം ഏറ്റെടുത്തുവെങ്കിലും കുറ്റവാളികളെ പിടികൂടാന്‍ കഴിയുന്നില്ലെന്നതാണു ശ്രദ്ധേയമാണ്.
തെളിവുകള്‍ ശൂന്യം….
ഭര്‍ത്താവിന്റെ മരണശേഷം ഒറ്റയ്ക്കു താമസിച്ചിരുന്ന ആനീസിനു രാത്രി കൂട്ടുകിടക്കാന്‍ വരാറുള്ള അടുത്ത വീട്ടിലെ പരിയാടത്ത് രമണി വൈകീട്ട് വീട്ടില്‍ എത്തിയപ്പോഴാണു വീടിന്റെ മുന്നിലെ വാതില്‍ പുറത്തുനിന്ന് അടച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് അകത്തു കയറിനോക്കിയപ്പോഴാണു രക്തത്തില്‍ കുളിച്ചു മരിച്ച നിലയില്‍ ആനീസിനെ കണ്ടത്. ഒരു മോഷ്ടാവ് ഒരിക്കലും മോഷണമോ കൊലയോ നടത്താന്‍ തെരഞ്ഞെടുക്കാത്ത സമയമാണു ആനീസ് കൊലക്കേസിലുണ്ടായിരിക്കുന്നത്. ഒരു തെളിവു പോലും ഇതുവരെയും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങളോ ദൃക്സാക്ഷികളോ ഇതുവരെ ഉണ്ടായിട്ടില്ല. സാധാരണ കൊലപാതകം നടന്ന സ്ഥലത്തുനിന്നും ലഭിക്കുന്ന സൂചനകളോ തുമ്പുകളോ തെളിവുകളോ വിരലടയാളമോ ഒന്നും ഈ കേസുകളില്‍ സഹായകമായിട്ടില്ല. ഇതു ബോധപൂര്‍വം ചെയ്തതാണോ അതോ അവിചാരിതമായി സംഭവിച്ചതാണോ എന്ന കാര്യത്തില്‍ ആശയകുഴപ്പമുണ്ട്. സമീപപ്രദേശങ്ങളിലെല്ലാം കാടും പടലും വെട്ടിതെളിച്ചു തിരച്ചില്‍ നടത്തിയെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. കൊലപാതകം നടന്ന വീട്ടിലോ അയല്‍പ്പക്കങ്ങളിലോ സിസിടിവി കാമറ ഇല്ല.
പ്രതീക്ഷ കൈവിടാതെ ക്രൈംബ്രാഞ്ച് സംഘം
2020 ഡിസംബറിലാണു ക്രൈംബ്രാഞ്ച് കേസന്വേഷണം ഏറ്റെടുക്കുന്നത്. ക്രൈബ്രാഞ്ച് ഡിവെഎസ്പി ബിജു അലക്സാണ്ടറിനാണ് ഇപ്പോള്‍ അന്വേഷണ ചുമതല. അന്വേഷണം ശരിയായ ദിശയില്‍ നടക്കുന്നുണ്ടെങ്കിലും പ്രതികളെ കുറിച്ച് സുചനകളില്ല. ഒറ്റക്ക് താമസിക്കുന്ന സ്ത്രീകളെ കഴുത്തറുത്ത് കൊലപ്പെടുത്തുന്ന സമാന രീതിയിലുള്ള കൊലപാതം എര്ണാക്കുളത്തും മലപ്പുറത്തുമായി ഏറെയുണ്ട്. ഇവയൊന്ും ഇതുവരെയും തെളിയിക്കുവാന്‍ സാധിച്ചീട്ടില്ല. ഇത്തരത്തിലുള്ള സംഘമാണ് ഇതിനു പിന്നിലെന്നാണ് കരുതുന്നത്. അന്വേഷണ സംഘത്തിലുണ്ടായിരുന്ന രണ്ടുപേര്‍ ജോലിയില്‍ നിന്നും വിരമിച്ചു. മറ്റു മൂന്നു പേര് സ്ഥലം മാറിപോകുകയും ചെയ്ചതു. ഇതോടെ ഒരു വ്യക്തിയില്‍ മാത്രമായി ഒതുങ്ങി അന്വേഷണ ചുമതല. പുതിയ അംഗങ്ങലെ ഉള്‍പ്പെടുത്തി അന്വേഷണംസംഘം വിപുലീകരിക്കാമെന്നുവച്ചാണ് അവരിലുണ്ടാകുന്ന പരിചയ കുവവും അന്വേഷണത്തെ ബാധിക്കും എന്നുള്ളതാണ് ഇപ്പോഴത്തെ അവസ്ഥ. ആനീസിന്റെ ഭര്‍ത്താവ് പോള്‍സണ്‍ മുമ്പ് ഇറച്ചി വ്യാപാരം നടത്തിയിരുന്നതിനാല്‍ ഇവരുടെ സ്ഥാപനത്തില്‍ മുമ്പ് ജോലി ചെയ്തിരുന്ന അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കൊലപാതകം നടന്ന ദിവസം രാവിലെ 9.30 സമയത്ത് കര്ട്ടണ് വില്‍ക്കുന്നതിനായി വന്ന രണ്ടു പേരെ കുറിച്ചും അന്വേഷണം നടത്തി. തെളിവുകള്‍ ഒന്നും തന്നെ അവശേഷിക്കാതെയാണു കൃത്യം നടത്തിയിരിക്കുന്നത്. കൊലയാളി വിരലടയാളം പതിയാതിരിക്കുവാന്‍ അതീവ ജാഗ്രത പാലിച്ചിരുന്നുവെന്നാണു കരുതുന്നത്. മൂര്‍ച്ചയേറിയ ആയുധം കൊലയ്ക്കു ഉപയോഗിച്ചതിനാലും മനക്കരുത്തുള്ള വ്യക്തികള്‍ക്കാണു ഇത്തരം കൃത്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കൂ എന്നാണു രുതുന്നത്. സംശയം തോന്നാത്ത വിധത്തില്‍ വീടിനകത്തേക്കു കയറുവാനും കൃത്യം നടത്തിയ ശേഷം ആഭരണങ്ങളുമായി എളുപ്പത്തില്‍ പുറത്തേക്കിറങ്ങി രക്ഷപ്പെടുവാനും സാധിക്കണമെങ്കില്‍ വീടും പരിസരവും വീട്ടുകാരെയും കുറിച്ച് വ്യക്തമായ അറിവുണ്ടെങ്കിലേ സാധിക്കൂ എന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ വിലയിരുത്തല്‍.