ഗുരുവായൂര്‍ ദേവസ്വം സ്വര്‍ണമുദ്ര നാരായണീയം ഒന്നും രണ്ടും സ്ഥാനങ്ങള്‍ ഇരിങ്ങാലക്കുടക്ക്
ഇരിങ്ങാലക്കുട: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ നാരായണീയം സ്വര്ണമുദ്രക്ക് വേണ്ടി നടത്തിയ അക്ഷരശ്ലോകം മത്സരത്തില്‍ ഇരിങ്ങാലക്കുട മണ്ണാത്തിക്കുളം വില്ലവട്ടത്ത്വീട്ടില് ദേവി രാമനാഥന് സ്വര്‍ണമുദ്ര സ്വന്തമാക്കി. പാട്ടമാളി റോഡില്‍ കോയംപറമ്പത്ത് വീട്ടില്‍ ഗിരിജാ ശശിധരന് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഇരുവരും വിജയഭാരതി അക്ഷരശ്ലോകം സദസ് അംഗമാണ്. ദേവി രാമനാഥന് വല്ലച്ചിറ സാന്റാ മരിയ സ്കൂളിലെ റിട്ട. സംസ്കൃതം അധ്യാപികാണ്. ഗിരിജാ ശശിധരന് എസ്ബിടി ബാങ്കിലെ റിട്ട. ജീവനക്കാരിയുമാണ്.