കരുവന്നൂരില്‍ അഭിഷേകാഗ്നി ബൈബിള്‍ കണ്വന്ഷന് ഡിസംബര്‍ ആറുമുതല്‍
കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി ബൈബിള്‍ കണ്‍വന്‍ഷന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം മാടാനി വറീത് ജോയ്-ബെറ്റ്സി ദമ്പതികള്‍ നിര്‍വഹിക്കുന്നു. വികാരി ഫാ. ജോസഫ് തെക്കേത്തല സമീപം.
കരുവന്നൂര്‍: സെന്റ് മേരീസ് ദേവാലയത്തില്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി ബൈബിള്‍ കണ്വന്ഷന് ഡിസംബര്‍ ആറുമുതൽ ഒമ്പതുവരെ തീയതികളില്‍ നടത്തപ്പെടും. എല്ലാ ദിവസവും വൈകീട്ട് 4.30 മുതല്‍ രാത്രി 9.30 വരെ പള്ളിയങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കിയിട്ടുള്ള പന്തലിലാണ് കണ്വന്ഷന്. ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സമാപന സന്ദേശം നല്‍കും. ഇതോടനുബന്ധിച്ച് ആരംഭിച്ച സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം മാടാനി വറീത് ജോയ് – ബെറ്റ്സി ദമ്പതികള്‍ നിര്‍വഹിച്ചു.
കണ്‍വന്‍ഷനില്‍ യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും രോഗികള്‍ക്കുംവേണ്ടി പ്രത്യേക പ്രാർഥനകളും കൗണ്‍സിലിംഗ് സൗകര്യവും ഉണ്ടായിരിക്കും. കണ്വന്ഷന് ദിവസങ്ങളില്‍ രാത്രി 9.30ന് ശേഷം വിവിധ ഭാഗങ്ങളിലേക്ക് യാത്രസൗകര്യവും ഒരുക്കിയിട്ടുണ്ട്.
കണ്‍വന്‍ഷന്റെ വിജയത്തിനായി വികാരി ഫാ. ജോസഫ് തെക്കേത്തല, ജനറല്‍ കണ്‍വീനര്‍ തെക്കൂടന്‍ അന്തോണി ഇഗ്നേഷ്യസ്, പള്ളി കൈക്കാരന്മാരായ ആലുക്കല്‍ വാറപ്പന് വിന്‍സെന്റ്, തെക്കൂടന്‍ അന്തോണി ടോം, പോട്ടോക്കാരന്‍ ഔസേഫ് ആന്റോ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

വേളൂക്കര പഞ്ചായത്ത് തല പ്രവേശനോത്സവം ജിയുപിഎസ് കടുപ്പശേരിയില്‍ നടന്നു
എല്‍ബിഎസ്എം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു
അക്ഷരമുറ്റത്തേക്ക് കുരുന്നുകള്‍; ആഘോഷമായി പുല്ലൂര്‍ സെന്റ് സേവിയേഴ്സ് പ്രവേശനോത്സവം
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂള്‍ പ്രവേശനോത്സവം നടത്തി
എല്എഫ്എല്പിഎസ് താണിശേരി സ്കൂള്‍ പ്രവേശനോത്സവം
എടതിരിഞ്ഞി സെന്റ് മേരീസ് എല്‍പി സ്കൂളിലെ പ്രവേശനോത്സവം