വെസ്റ്റ ബാലകലോത്സവം: ലൂക്ക് അരുണ്‍ ബേബി പ്രിന്‍സ്, അദ്വിക ശ്രീരാജ് പ്രിന്‍സസ്
കെഎസ് പാര്‍ക്കില്‍ നടന്ന വെസ്റ്റ ബാലകലോത്സവത്തിന്റെ സമാപന സമ്മേളനം സബ് കളക്ടര്‍ മുഹമ്മദ് ഷഫീഖ് ഉദ്ഘാടനം ചെയ്യുന്നു. കെഎസ്ഇ മാനേജിംഗ് ഡയറക്ടര്‍ എം.പി. ജാക്സണ്, നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സജീവ്കുമാര്‍ എന്നിവര്‍ സമീപം.
ഇരിങ്ങാലക്കുട: കെഎസ് പാര്‍ക്കില്‍ നടന്ന വെസ്റ്റ ബാലകലോത്സവത്തില്‍ വെസ്റ്റ ബേബി പ്രിന്‍സ് ആയി ലൂക്ക് അരുണും പ്രിന്‍സസ് ആയി അദ്വിക ശ്രീരാജും തെരഞ്ഞെടുക്കപ്പെട്ടു. രണ്ടായിരത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്ത കലോത്സവത്തില്‍ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് സ്കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സബ് കളക്ടര്‍ മുഹമ്മദ് ഷഫീഖ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കെഎസ്ഇ മാനേജിംഗ് ഡയറക്ടര്‍ എം.പി. ജാക്സണ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സജീവ്കുമാര്‍ വിശിഷ്ടാതിഥി ആയിരുന്നു. ജനറല്‍ മാനേജര്‍ എം. അനില്‍കുമാര്‍, മാക്കറ്റിംഗ് മാനേജര്‍ ഈപ്പന് കുര്യന്, ജനറല്‍ കണ്‍വീനര്‍ അജോയ് ആന്റോ, ക്ലറിന് മേജോ എന്നിവര്‍ പ്രസംഗിച്ചു.


വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാളിനോടനുബന്ധിച്ച് പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഇടവകയില്‍ വൈദികരെ ആദരിച്ചു
മത്സ്യബന്ധനത്തിനിടെ തോട്ടില്‍ വീണ് യുവാവ് മരിച്ചു
കായികതലപ്പത്ത് പത്താമതും ക്രൈസ്റ്റിന്റെ പെരുമ
ഐടിയു ബാങ്ക്; നിവേദനം നല്കി നിക്ഷേപകര്‍
മാത്തമാറ്റിക്സില്‍ പിഎച്ച്ഡി നേടി
0480 കലാസാംസ്കാരിക സംഘടനയുടെ 2026ലെ വാര്‍ഷികാഘോഷത്തിന് തുടക്കമായി