ലയണ്‍സ് ഗോള്‍ഡണ്‍ ജൂബിലി ഡയാലിസിസ് സെന്ററിലേക്ക് നാല് മെഷീനുകള്‍ നല്കി
ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ടോണി എനോക്കാരന്‍ നവീകരിച്ച ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഫണ്ടിന്റെ സഹായത്തോടെ പൂല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് ആശുപത്രിയിയിലെ ലയണ്‍സ് ഗോള്‍ഡണ്‍ ജൂബിലി ഡയാലിസിസ് സെന്ററില്‍ നാല് ഡയാലിസിസ് മെഷീനുകള്‍ സ്ഥാപിച്ചു. ക്ലബ് പ്രസിഡന്റ് അഡ്വ ജോണ്‍ നിധിന് തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ടോണി എനോക്കാരന്‍ നവീകരിച്ച ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ലയണ്‍സ് മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്മാന് സുഷമ നന്ദകുമാര്‍ നാല് ഡയാലിസിസ് മെഷീനുകളുടെ സമര്‍പ്പണം നടത്തി. മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍മാരായ തോമച്ചന് വെള്ളാനിക്കാരന്‍, പി. ആനന്ദമേനോന്‍, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ സി. ഫ്ലോറി. സിഎസ്എസ് , പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി. സോഫി സിഎസ്എസ്, സോണ്‍ ചെയര്മാന് റോയ് ജോസ്, റീജിയന് ചെയര്മാന് പി.സി. ബിനോയ്, സെക്രട്ടറി ബിജോയ് പോള്‍, റെന്‍സി ജോണ്‍ നിധിന്, റിങ്കു മനോജ്, മിഡ്ലി റോയ് എന്നിവര്‍ സംസാരിച്ചു.

കായികതലപ്പത്ത് പത്താമതും ക്രൈസ്റ്റിന്റെ പെരുമ
ഐടിയു ബാങ്ക്; നിവേദനം നല്കി നിക്ഷേപകര്‍
മാത്തമാറ്റിക്സില്‍ പിഎച്ച്ഡി നേടി
0480 കലാസാംസ്കാരിക സംഘടനയുടെ 2026ലെ വാര്‍ഷികാഘോഷത്തിന് തുടക്കമായി
ക്രൈസ്റ്റ് കോളജിലെ വിദ്യാര്‍ഥിക്ക് ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ അംഗീകാരം
സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ആദരണീയം സംഘടിപ്പിച്ചു