ലോക ആന്റിബയോട്ടിക് അവബോധ വാരം: ബോധവല്കരണ ക്ലാസ് സംഘടിപ്പിച്ചു
ലോക ആന്റിബയോട്ടിക് അവബോധ വാരത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട സഹകരണ ആശുപത്രി ഐഎംഎ യൂണിറ്റുമായി സഹകരിച്ച് ശിശുരോഗ വിദഗ്ദ്ധന് ഡോ. ഷാജി ജേക്കബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ ബോധവത്കരണ ക്ലാസ് ഡോ. എ.എം. ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ലോക ആന്റിബയോട്ടിക് അവബോധ വാരത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട സഹകരണ ആശുപത്രി ഐഎംഎ യൂണിറ്റുമായി സഹകരിച്ച് ശിശുരോഗ വിദഗ്ദ്ധന് ഡോ. ഷാജി ജേക്കബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ ബോധവത്കരണ ക്ലാസ് ഡോ. എ.എം. ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഐഎംഎ യൂണിറ്റ് പ്രസിഡന്റ് ഡോ. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. ഡോ. നഥാനിയല്‍ തോമസ് സ്വാഗതവും, ഡോ. അഞ്ജു കെ. ബാബു നന്ദിയും പറഞ്ഞു. ഹോസ്പിറ്റല്‍ അങ്കണത്തില്‍ നടന്ന ക്ലാസ്സില്‍ ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍, സ്കൂള്‍ ഓഫ് നഴ്സിംഗ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തൃശൂര്‍ ജില്ലാ ജൂണിയര്‍ ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പ്; യൂണിയന് ഹാന്‍ഡ് ബോള്‍ അക്കാദമി അന്നനാടിന് ഇരട്ടക്കിരീടം
എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി പൊതുസമ്മേളനം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ബ്ലോക്ക് ക്ഷീര സംഗമം 2026 സംഘടിപ്പിച്ചു
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
കുടുംബശ്രീ സംരംഭകര്‍ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം
പല്ലാവൂര്‍ സമിതിയുടെ പത്മ ജ്യോതി പുരസ്കാരങ്ങള്‍ മനു മാസ്റ്റര്‍ക്കും കെ.എസ്. സുധാമനും