എറണാകുളത്ത് ഹോസ്റ്റലില്‍ കയറി വിദ്യാര്‍ഥികളെ മര്‍ദിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഘം പിടിയില്‍
ജെയ്സണ്‍, സെജിന്‍, കെയ്സ്, മനു.
ഇരിങ്ങാലക്കുട: എറണാകുളത്ത് ഹോസ്റ്റലില്‍ കയറി വിദ്യാര്‍ഥികളെ മര്‍ദിച്ച് സ്വര്‍ണമാലയും മൊബൈല്‍ ഫോണുകളും കവര്‍ന്ന കേസിലെ പ്രതികളായ യുവതിയും മൂന്നു യുവാക്കളും അടങ്ങുന്ന സംഘത്തെ ഇരിങ്ങാലക്കുടയില്‍ പോലീസ് പിടികൂടി. ഷാഡോ പോലീസ് ചമഞ്ഞാണ് പ്രതികള്‍ കവര്‍ച്ച നടത്തിയത്. ഒട്ടേറെ കേസുകളില്‍ പ്രതികളായ ഇടുക്കി രാജാക്കാട് ആനപ്പാറ എടയാട്ടില്‍ ജെയ്സണ്‍(39), എറണാകുളം പോണേക്കര സ്വദേശി കോട്ടുങ്ങല്‍ സെജിന്‍(21), അരൂര്‍ തൃച്ചാട്ടുകുളം സ്വദേശി ഉബൈസ് മന്‍സില്‍ കെയ്സ്(35), ഇയാളുടെ സുഹൃത്ത് രാജാക്കാട് ഉണ്ടമല സ്വദേശിനി പാലക്കല്‍ വീട്ടില്‍ മനു(30) എന്നിവരാണ് പിടിയിലായത്.
എറണാകുളത്തു നിന്നെത്തിയ പോലീസ് സംഘത്തിന് ചാലക്കുടിയില്‍വച്ച് പ്രതികള്‍ ഇരിങ്ങാലക്കുട ഭാഗത്തേക്ക് സഞ്ചരിക്കുന്നതായി സൂചന ലഭിച്ചു. കൊല്ലം രജിസ്ട്രേഷനിലുള്ള ഒരു കാര്‍ അതുവഴി പോകുന്നത് ഇരിങ്ങാലക്കുട പോലീസിന്റെ ശ്രദ്ധയില്‍പ്പെടുകയും ബൈക്കില്‍ പിന്തുടര്ന്ന് കാറിന്റെ നമ്പര്‍ മനസിലാക്കി എറണാകുളം ടീമിനെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് എറണാകുളം പോലീസ് മറ്റൊരു കാറിലുമെത്തി ഇരിങ്ങാലക്കുട ടീമുമായി പിന്തുടര്ന്ന് മറ്റ് സ്റ്റേഷനുകളിലേക്ക് വിവരം അറിയിച്ചു. ഇതിനിടെ ഊരകത്തുവച്ച് പ്രതികള്‍ കാര്‍ തിരിച്ചു. പോലീസ് സംഘവും പിന്തുടര്ന്നു. വിവരം ഇരിങ്ങാലക്കുടയ്ക്ക് കൈമാറി. ഇതോടെ ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.കെ. ഷൈജു, ഇന്‍സ്പെക്ടര്‍ അനീഷ് കരീം എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്റ്റേഷനു സമീപം കാര്‍ തടഞ്ഞു.
പോലീസിനെ കണ്ടതോടെ പോലീസുകാര്‍ക്കു നേരേ വേഗത്തില്‍ കാര്‍ ഓടിച്ച് എതിര്‍ദിശയിലൂടെ രക്ഷപ്പെടുവാന്‍ ശ്രമിച്ചെങ്കിലും ജീപ്പ് കുറുകെയിട്ടു കാര്‍ തടഞ്ഞ് മൂന്നു യുവാക്കളെയും സാഹസികമായി പിടികൂടുകയായിരുന്നു. തലനാരിഴയ്ക്കാണ് പോലീസുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.
പതിനഞ്ചുദിവസത്തോളം പല സ്ഥലങ്ങളിലായി പ്രതികൾ ഒളിച്ചു താമസിക്കുകയായിരുന്നു. ഇവരെ പിന്നീട് എറണാകുളത്തേക്ക് കൊണ്ടുപോയി. ഡിവൈഎസ്പി. ടി.കെ. ഷൈജു, ഇന്‍സ്പെക്ടര്‍ അനീഷ് കരീം, എസ്ഐമാരായ അനില്‍കുമാര്‍, ജോര്‍ജ്, എഎസ്ഐ സി.എ. ജോബ്, സീനിയര്‍ സിപിഒമാരായ ഉമേഷ്, ഷംനാദ, വിപിന്‍, ജീവന്, എറണാകുളം സൗത്ത് എസ്ഐ മനോജ്, സിപിഒമാരായ സുമേഷ്കുമാര്, ജിബിന്‍ ലാല്‍ എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടാിരുന്നു.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു