കാര്‍ഷിക വികസന ബാങ്ക് 25 കോടി രൂപ വായ്പ നല്‍കും
ഇരിങ്ങാലക്കുട: സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് 2023 -24 സാമ്പത്തിക വര്‍ഷത്തില്‍ 25 കോടി രൂപ വായ്പ നല്‍കുമെന്ന് ബാങ്ക് പ്രസിഡന്റ് തിലകന് പൊയ്യാറ പറഞ്ഞു. ബാങ്കിന്റെ 52-ാം വാര്‍ഷിക പൊതുയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റ് രജനി സുധാകരന്, ഡയറക്ടര്‍മാരായ കെ.എല്‍. ജെയ്സണ്‍, ഇ.വി. മാത്യൂ, എ.സി. സുരേഷ്, ഇന്ദിര ഭാസി, സെക്രട്ടറി കെ.എസ്. ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ബാങ്കിലെ മെമ്പര്‍മാരുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡും, മെമ്മന്ന്റോയും നല്കി. മറ്റു ഡയറക്ടര്‍മാരായ കെ.ഐ. ശിവജ്ജാനം, കെ.കെ. ശോഭനന്, കെ. ഗോപാലകൃഷ്ണന്, എം.കെ. കോരന്, പ്രിന്സന് തയ്യാലക്കല്‍, കെ.എസ്. ഹരിദാസ്, വി.ജി. ജയലളിത എന്നിവരും പങ്കെടുത്തു.