ഇരിങ്ങാലക്കുട: അപകടത്തില്‍ ചികില്‍സയിലായിരുന്ന കരുവന്നൂര്‍ പുത്തേരി അനിലന്റെ ഭാര്യ ഷീജ (49) മരിച്ചു. ജോലിക്കിടയില്‍ ടെറസില്‍ നിന്ന് വീണ് അബോധാവസ്ഥയില്‍ കഴിയുകയായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 9.30 ന് നടക്കും. മക്കള്‍-അഞ്ചു, വിഷ്ണു. മരുമകന്- സുബ്രഹ്മണ്യന്.