സംഘപരിവാറിനെ ഭയക്കാത്ത നേതാവാണ് ലാലു പ്രസാദ് യാദവ്- യൂജിന്‍ മോറേലി
രാഷ്ട്രീയ ജനതാദള്‍ ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രവര്‍ത്തകയോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി യൂജിന്‍ മോറേലി ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: സംഘപരിവാറിനെ ഭയക്കാതെ ജയിലില്‍കിടന്ന് മരിച്ചാലും അവരുമായി സന്ധി ചെയ്യാത്ത സോഷ്യലിസ്റ്റാണ് ലാലു പ്രസാദ് യാദവെന്ന് ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി യൂജിന്‍ മോറേലി പറഞ്ഞു. രാഷ്ട്രീയ ജനതാദള്‍ ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപിയെ എതിര്‍ക്കുന്ന ജനതാ കക്ഷികള്‍ ഒന്നിച്ചാല്‍ അത് വരുന്ന തെരഞ്ഞെടുപ്പില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നും യൂജിന്‍ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് എ.ടി. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജെയ്സണ്‍ മാണി മുഖ്യപ്രഭാഷണം നടത്തി. സോഷ്യലിസ്റ്റ് സാംസ്കാരികവേദി സംസ്ഥാന പ്രസിഡന്റ് സിബി കെ. തോമസ്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. പാപ്പച്ചന് വാഴപ്പിള്ളി, മഹിളാ ജനതാ ജില്ലാ സെക്രട്ടറി കലാ രാജീവ്, ജോര്‍ജ് കെ. തോമസ്, വിന്‍സെന്റ് ഊക്കന്‍, ജോയ് മുരിങ്ങാത്തേരി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി എ.ടി. വര്‍ഗീസ് (പ്രസി.), തോമസ് ഇല്ലിക്കല്‍, എം.എല്‍. ജോസ് (വൈസ് പ്രസി.), വര്‍ഗീസ് തെക്കേക്കര, ടി.വി. ബാബു, കലാ രാജീവ് (ജന. സെക്ര.), ഷാജു കണ്ണായി (ട്രഷ.), ജോര്‍ജ് കെ. തോമസ്, എം.ഡി. റോയ്, പോളി കുറ്റിക്കാടന്‍, പി.ജി. ബെന്നി., അഡ്വ. പാപ്പച്ചന് വാഴപ്പിള്ളി (ജില്ലാ പ്രതിനിധികള്‍) എന്നിവരെ തെരഞ്ഞെടുത്തു.

മാതാവിന്റെ വണക്കമാസ തിരുനാള്‍ ആഘോഷിച്ചു
എടത്തിരുത്തി മാര്‍ച്ചന്റ്സ് അസോസിയേഷന് 50 ാം വാര്‍ഷിക സമ്മേളനം നടത്തി
ഇരിങ്ങാലക്കുട ശാന്തിസദനില്‍ ജൂബിലി സ്മാരകമായി നിര്‍മിച്ച ഗ്രോട്ടോ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു
വിശ്വാസ നവീകരണത്തിന് സംഗീതത്തിന്റെ കരുത്ത്; ഇരിങ്ങാലക്കുട രൂപതയില്‍ സ്പെരന്‍സ 3.0
ഓപ്പറേഷന് തൂഫാന് ദി നാര്‍ക്കോ ഹണ്ട്; എട്ടു പ്രതികള്‍ അറസ്റ്റില്‍
മൈഗ്രേഷന്‍ മിഷന് ഇരിങ്ങാലക്കുട മേഖലാതല ഉദ്ഘാടനം സംഘടിപ്പിച്ചു