അംഗനവാടികളിലേക്ക് അടുക്കള ഉപകരണങ്ങള്‍ വിതരണം ചെയ്തു

അംഗനവാടികളിലേക്ക് അടുക്കള ഉപകരണങ്ങള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ വിതരണം ചെയ്യുന്നു
ആളൂര്‍: ആളൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി 36 മാസം പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായി 36 ദിന കര്‍മ്മപരിപാടികളില്‍ ഉള്‍പ്പെടുത്തി അംഗനവാടികളിലേക്ക് അടുക്കള ഉപകരണങ്ങള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ വിതരണം ചെയ്തു ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് രതി സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ക്ഷേമകാര്യം ചെയര്‍പേഴ്സണ്‍ ഷൈനി തിലകന്, വികസനകാര്യം ചെയര്മാന് ധിപിന്‍ പാപ്പച്ചന്, വാര്‍ഡ് മെമ്പര്‍ മാരായ പ്രസാദ്, സവിത ബിജു, ജിഷ ബാബു, ഓമന ജോര്‍ജ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ മാരായ രാഖി ബാബു, സുമ സിഡബ്യൂഎഫ് റിയ എന്നിവര്‍ സംസാരിച്ചു.