കെഎല്‍ഡിസി കനാലിനോടനുബന്ധിച്ചുള്ള പാടശേഖരത്തില്‍ വീണ യുവാവ് മരിച്ച നിലയില്‍
രമേശ്.
ഇരിങ്ങാലക്കുട: യുവാവിനെ കെഎല്‍ഡിസി കനാലിനോടനുബന്ധിച്ചുള്ള പാടശേഖരത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. മാപ്രാണം പീച്ചംപ്പിള്ളിക്കോണം അമയംപറമ്പില്‍ ഉണ്ണികൃഷ്ണന്റെ മകന് രമേശ് (33 ) ആണ് മരിച്ചത്. പുത്തന്‍തോടിന് അടുത്തുള്ള മരക്കമ്പനിയിലെ ജീവനക്കാരനാണ്. കഴിഞ്ഞ ദിവസം വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് പോലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും നാട്ടുകാരുടെയും നേത്യത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ പീച്ചംപ്പിള്ളിക്കോണം കെഎല്‍ഡിസി കനാലിന്റെ തുടര്‍ച്ചയായ പാടശേഖരത്തിന്റെ വശത്തായി മൃതദേഹം കണ്ടെത്തിയത്. ജോലി കഴിഞ്ഞ് കെഎല്‍ഡിസി ബണ്ട് റോഡിലൂടെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ വഴുതി വീണതാകുമെന്നാണ് നിഗമനം. അവിവാഹിതനാണ്. അമ്മ-സരസ്വതി. ഇരിങ്ങാലക്കുട പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11 ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍ നടക്കും.

കരാഞ്ചിറ സെന്റ് ഫ്രാന്‍സിസ് സേവിയേഴ്സ് ദേവാലയത്തില്‍ അമ്പ് തിരുനാള്‍
കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിജയോത്സവം സംഘടിപ്പിച്ചു
അന്തര്‍ജില്ലാ മോഷണ സംഘത്തിലെ കണ്ണികളായ നിരവധി മോഷണക്കേസിലെ പ്രതികളായ അഞ്ചു പേര് അറസ്റ്റില്‍
ബാറില്‍ ആക്രമണം നടത്തിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താല്‍ ബിയര്‍ കുപ്പി കൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡിയും കൂട്ടാളികളും അറസ്റ്റില്‍
ഭാരതത്തിന്റെ നൈതിക മൂല്യങ്ങള്‍ വിദ്യാഭ്യാസത്തില്‍ പ്രതിഫലിക്കണം: പ്രഫ. മനീഷ് ആര്. ജോഷി
മെഡിസെപ്പ് പ്രീമിയം കൂട്ടിയത് പിന്‍വലിക്കണം- കെഎസ്എസ്പിഎ