പെരുമഴ മാറി, മാനം തെളിഞ്ഞു, എന്നീട്ടും മനം തെളിഞ്ഞീട്ടില്ല
ഇരിങ്ങാലക്കുട: ഇന്നലെ മഴ മാറി നിന്നീട്ടും താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും വെള്ളം നേരിയ തോതില്‍ മാത്രമാണ് ഇറങ്ങി തുടങ്ങിയത്. കരുവന്നൂര്‍ പുഴയിലെ ജല നിരപ്പിനും കാര്യമായ കുറവ് വന്നീട്ടില്ല. കാട്ടൂര്‍ പഞ്ചായത്തില്‍ പടിഞ്ഞാറന്‍ മേഖലയിലും പാടശേഖരങ്ങളിലും വെള്ളം കൂടുകയാണ് ഉണ്ടായത്. എന്നാല്‍ മണ്ഡലത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളില്‍ ഗതാഗതം ഇതുവരെയും പുനഃസ്ഥാപിക്കാനായിട്ടില്ല.
മൂര്‍ക്കനാട് സെന്റര്‍- കാറളം, കാറളം-കരാഞ്ചിറ നന്തി റോഡ്, വള്ളം കയറി ഗതാഗതം തടസപ്പെട്ട പ്രധാന റോഡുകള്‍, ആനന്ദപുരം-മാപ്രാണം ചാത്തന് മാസ്റ്റര്‍ റോഡ് എന്നിവിടങ്ങളിലാണ് വെള്ളം കയറി ഗതാഗതം തടസപ്പെട്ടിരിക്കുന്നത്. ഇരിങ്ങാലക്കുട നഗരസഭ, കാറളം, കാട്ടൂര്‍, പടിയൂര്‍, മുരിയാട് പഞ്ചായത്തുകളിലായി നിരവധി കുടുംബങ്ങളാണ് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ഇരിങ്ങാലക്കുട നഗരസഭയില്‍ മൂര്‍ക്കനാട്, ഒമ്പതുമുറി കോളനി, കൊക്കരിപള്ളം, മാപ്രാണം, തളിയക്കോണം, പീച്ചംപിള്ളി കോളനി, കുന്നുമ്മക്കര, കൊറ്റിലങ്ങപ്പാടം ഭാഗങ്ങളില്‍ വെള്ളക്കെട്ട് തുടരുകയാണ്.
കെഎല്‍ഡിസി കനാലില്‍ വെള്ളം ഉയര്‍ന്നത് താമരപ്പള്ളം വഴി കച്ചേരി, മയ്യാര്‍ പ്രദേശങ്ങളെ വെള്ളക്കെട്ടിലാക്കി. പുത്തന്‍ തോട് പാലത്തിന് പടിഞ്ഞാറുഭാഗത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന് നാല് വീട്ടുകാര്‍ ബന്ധുവീടുകളിലേക്കും രണ്ട് വീട്ടുകാര്‍ സമീപത്തെ വീടുകളിലേക്കും മാറി. കരുവന്നൂര്‍ സെന്റ് ജോസഫ്സ് സ്കൂള്‍, മാപ്രാണം സെന്റ് സേവിയേഴ്സ് എല്‍പി സ്കൂള്‍, ജവഹര്‍ കോളനിയിലെ പകല്‍വീട് എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാറളം പഞ്ചായത്തില്‍ കാറളം എല്‍പി സ്കൂള്‍, കാറളം ഹൈസ്ക്കൂള്, താണിശേരി ഡോളേഴ്സ് ചര്‍ച്ച് എന്നിവടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.
എല്‍പി സ്കൂളില്‍ 100 പേരും ഹൈസ്കൂളില്‍ 46 പേരും ഡോളേഴ്സ് ചര്‍ച്ചില്‍ എട്ടുപേരുമാണുള്ളത്. കാട്ടൂര്‍ പഞ്ചായത്തില്‍ കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളിലും കാട്ടൂര്‍ പോംപെ സ്കൂളിലും ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. മുരിയാട് പഞ്ചായത്തില്‍ പുല്ലൂര്‍ മേഖലയില്‍പ്പെട്ട എട്ടുവാര്‍ഡുകളില്‍ ആറെണ്ണത്തിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. പുല്ലൂര്‍ എസ്എന്‍ജിഎസ് എല്‍പി സ്കൂളിലും ചേര്പ്പംകുന്ന് അയ്യങ്കാളി സാംസ്കാരിക നിലയത്തിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പടിയൂര്‍ പഞ്ചായത്തില്‍ കാക്കാത്തുരുത്തി, കരിംതറ, കൂത്തുമാക്കല്‍ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. എടതിരിഞ്ഞി എച്ച്ഡിപി സമാജം സ്കൂളിലെ ക്യാമ്പില്‍ അഞ്ച് കുടുംബങ്ങളില്‍ നിന്നായി 12 പേരാണുള്ളത്.