ക്രൈസ്റ്റ് കോളജില്‍ കര്‍ണ്ണാടിക് മാന്‍ഡോലിന്‍ സോദാഹരണ അവതരണം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജും സ്പിക്മാകേയും ചേര്‍ന്ന് കര്‍ണ്ണാട്ടിക് മാന്‍ഡോലിന്‍ സോദാഹരണ അവതരണം സംഘടിപ്പിച്ചു. വ്യത്യസ്ത കലാരൂപങ്ങളെ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ സംഘടിപ്പിക്കുന്നതാണ് സ്പിക് മാകേ പരിപാടികള്‍. മാന്‍ഡോലിന്‍ കലാകാരി വിദുഷി യു. നാഗമണി നേതൃത്വം നല്കിയ പരിപാടിയില്‍ കെഎംഎസ് മണി മൃദംഗവും ഡോ. കെ. മുരളി ഘടവും അവതരിപ്പിച്ചു. ക്രൈസ്റ്റ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആഡ്രൂസ്, സ്പിക് മാകേ കോ ഓര്‍ഡിനേറ്റര്‍ ഉണ്ണി വാര്യര്‍, ഡോ. അനുഷ മാത്യു വിദ്യാര്‍ഥികളായ ലാനിയ, ശ്രീഹരി എന്നിവര്‍ സംസാരിച്ചു. ഇരിങ്ങാലക്കുട ഭവന്‍സ് സ്കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും ഈ പരിപാടിയില്‍ പങ്കെടുത്തു.