കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളിന്റെ 110-ാം വാര്‍ഷികം ഉദ്ഘാടനം
കാട്ടൂര്‍: കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളിന്റെ 110ാം വാര്‍ഷികവും അധ്യാപക രക്ഷാകര്‍ത്തൃദിനവും ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ജെയിംസ് പള്ളിപ്പാട്ട് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപത കോ ഓര്പ്പറേറ്റ് മാനേജര്‍ ഫാ. സിജോ ഇരിമ്പന്‍ അനുഗ്രഹപ്രഭാഷണം നടത്തി. പ്രധാനാധ്യാപിക സി.ജെ. മഞ്ജു, പിടിഎ പ്രസിഡന്റ് കെ.കെ. സതീശന്, ബിജു ജോസ് എലുവത്തിങ്കല്‍, പി.ജെ.പ്രീതി, മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.