ദനഹ തിരുനാള്‍; ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ പിണ്ടിയില്‍ തിരിതെളിഞ്ഞു
ഇരിങ്ങാലക്കുട: ദനഹതിരുനാളിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ദിവ്യബലിക്കും ദിവ്യബലിക്കും, ൊവേനക്കും ശേഷം ദിവ്യകാരുണ്യ ആരാധന നടന്നു. തുടര്‍ന്ന് പ്രകാശത്തിന്റെ തിരുനാളായ രാക്കുളി തിരുനാള്‍ അഥവാ പിണ്ടിപ്പെരുന്നാള് എന്നറിയപ്പെടുന്ന ദനഹതിരുനാളിന്റെ ഭാഗമായി കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ പള്ളിയങ്കണത്തില്‍ സ്ഥാപിച്ച പിണ്ടിയില്‍ തിരി തെളിയിച്ചു.