സെന്റ് ജോസഫ് കോളജില്‍ ലയണ്‍സ് ക്ലബ് ഓഫ് ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജ് എന്ന പുതിയ ക്യാമ്പസ് ക്ലബ്ബിന് തുടക്കം കുറിച്ചു
ഇരിങ്ങാലക്കുട: സെന്റ് ജോസഫ് കോളജില്‍ ലയണ്‍സ് ക്ലബ് ഓഫ് ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജ് എന്ന പുതിയ ക്യാമ്പസ് ക്ലബിന് തുടക്കംകുറിച്ചു. കേരളത്തിലെ വനിതാ കലാലയങ്ങളിലെ ആദ്യത്തെ ഇന്റര്‍നാഷണല്‍ ലയണ്‍സ് ക്യാമ്പസ് ക്ലബാണ് ഇത്. പുതിയ ക്യാമ്പസ് ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം ലയണ്‍സ് ക്ലബ് ഗവര്‍ണര്‍ ജെയിംസ് വളപ്പില നിര്‍വഹിച്ചു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് പ്രസിഡന്റ് ബിജു ജോസ് കൂനന്‍ അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി, വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍മാരായ ടി. ജയകൃഷ്ണന്, സുരേഷ് കെ.വാര്യര്‍ എന്നിവര്‍ ക്യാമ്പസ് ക്ലബിന്റെ സ്ഥാനാരോഹണച്ചടങ്ങിന് നേതൃത്വംവഹിച്ചു.
മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ തോമച്ചന് വെള്ളാനിക്കാരന്‍, ഏരിയ ചെയര്‍പേഴ്സണ്‍ ഷീല ജോസ്, സോണ്‍ ചെയര്‍പേഴ്സണ്‍ അഡ്വ. ജോണ്‍ നിധിന് തുടങ്ങിയവര്‍ സംസാരിച്ചു. രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനികളായ ദിയ ജോഷി പുതിയ ക്ലബ് പ്രസിഡന്റായും ഗൗരി നന്ദകുമാര്‍ ക്ലബ് സെക്രട്ടറിയായും, ആഗ്രിയ ജോയി ക്ലബ് ട്രഷററായും ഭാരവാഹിത്വം ഏറ്റെടുത്തു. അഡീഷണല്‍ കാബിനറ്റ് സെക്രട്ടറിമാരായ പോള്‍ മാവേലി, കെ.എന്‍. സുഭാഷ്, ക്യാമ്പസ് ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ബെന്നി ആന്റണി, സെക്രട്ടറി ഡോ. ഡെയിന്‍ ആന്റണി, റീജിയണല്‍ ചെയര്‍പേഴ്സണ്‍ കെ.എസ്. പ്രദീപ്, ലയണ്‍ ലേഡി പ്രസിഡന്റ് ഡോ. ശ്രുതി ബിജു, സെക്രട്ടറി അന്ന ഡെയിന്‍, ട്രഷറര്‍ വിന്നി ജോര്‍ജ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.