ലോക അര്‍ബുദ ദിനാചരണം നടത്തി
ഇരിങ്ങാലക്കുട: നീഡ്സിന്റെയും ഐഎംഎ ഇരിങ്ങാലക്കുട യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക അര്‍ബുദ ദിനാചരണം സംഘടിപ്പിച്ചു. നീഡ്സ് ഓഫീസില്‍ വെച്ച് നടന്ന പരിപാടി നീഡ്സ് പ്രസിഡന്റ് അഡ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു. ജനറല്‍ മെഡിസിന് എംഡി ഡോ. ജോം ജേക്കബ് നെല്ലിശേരി ബോധവത്കരണ ക്ലാസ് നയിച്ചു. ഡോ. അരുണ്‍ എ. വിക്ടര്‍ അധ്യക്ഷത വഹിച്ചു. ഡോ. അഞ്ജു കെ. ബാബു, എന്‍.എ. ഗുലാംമുഹമ്മദ്, പ്രഫ.ആര്. ജയറാം, കെ.പി. ദേവദാസ്, ആശാലത, പി.ടി. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.