സെന്റ് ജോസഫ്സ് കോളജില്‍ പി.സി. ഷീന മെമ്മോറിയല്‍ എന്‍ഡോവ്മെന്റ് ലെക്ചര്‍ സംഘടിപ്പിച്ചു
![](https://irinjalakuda.news/wp-content/uploads/2025/02/ST.JOSEPHS-COLLEGE895-1024x683.jpeg)
സെന്റ് ജോസഫ്സ് കോളജ് ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിച്ച പി.സി. ഷീന മെമ്മോറിയല്‍ എന്‍ഡോവ്മെന്റ് ലെക്ചറില് എറണാകുളം സെന്റ് തെരേസാസ് കോളജ് ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ. പ്രിയ കെ. നായര്‍ സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് ഇംഗ്ലീഷ് വിഭാഗം പി.സി. ഷീന മെമ്മോറിയല്‍ എന്‍ഡോവ്മെന്റ് ലെക്ചര്‍ സംഘടിപ്പിച്ചു. എറണാകുളം സെന്റ് തെരേസാസ് കോളജ് ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ. പ്രിയ കെ. നായര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ഭാരതീയ ആധുനികതയിലെ സാംസ്ക്കാരിക വൈരുദ്ധ്യങ്ങള്‍’ എന്ന വിഷയത്തില്‍ ക്ലാസ് നയിച്ച ഡോ. പ്രിയ കെ. നായര്‍, വികസിത രാജ്യങ്ങള്‍ വികസ്വര രാജ്യങ്ങള്‍ക്കു മേല്‍ കടന്നു കയറുന്ന വിവിധ മേഖലകളില്‍ പരിസ്ഥിതിയും അരികുവല്‍ക്കരിക്കപ്പെടുന്ന വിഭാഗങ്ങളും ഉള്‍പ്പെടുന്നതെങ്ങനെ എന്നു വിശദീകരിച്ചു.
പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്നത് എങ്ങനെയാണ് വികസ്വര രാജ്യങ്ങളില്‍ കാപ്പിറ്റലിസം പണം കൊയ്യാനുള്ള മാര്‍ഗങ്ങളായി മാറ്റുന്നതെന്ന ചിന്തയും വളരെ ശ്രദ്ധേയമായി. ടി.ഡി. രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്നീ നോവലുകള്‍ ഇംഗ്ലീഷിലേക്ക് മൊഴി മാറ്റം നടത്തിയ പ്രഗത്ഭ പരിഭാഷക കൂടിയാണ് ഡോ. പ്രിയ കെ. നായര്‍. അന്തരിച്ച അധ്യാപിക പി.സി. ഷീനയുടെ അനുസ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ക്രിട്ടിക്കോസ് എന്ന പേരില്‍ എല്ലാ വര്‍ഷവും നടത്തുന്ന മികച്ച അക്കാദമിക് പേപ്പറിനുള്ള ഇന്റര്‍കോളജിയേറ്റ് മത്സരത്തില്‍ വിജയിച്ചവര്‍ക്ക് വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ഫ്ലവററ്റ് സമ്മാനവിതരണം നടത്തി.
വൈഷ്ണവി എം. പിള്ള, (എന്‍എസ്എസ് കോളജ് പന്തളം ), നീനു ടെസ ബേബി (അസിസ്റ്റന്റ് പ്രഫസര്‍, അസംപ്ഷന്‍ കോളജ് ചങ്ങനാശേരി) എന്നിവര്‍ യഥാക്രമം മൂവായിരം രൂപയും രണ്ടായിരം രൂപയും സര്‍ട്ടിഫിക്കറ്റും സ്വന്തമാക്കി. ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ അഞ്ജു സൂസന് ജോര്‍ജ് സ്വാഗതവും ഇംഗ്ലീഷ് വിഭാഗം അസോസിയേഷന് സെക്രട്ടറി നഫീസ നസ്രിന് നന്ദിയും പറഞ്ഞു. ചടങ്ങില്‍ എഡ്വിന ജോസ്, ഡോ. സാജോ ജോസ്, ഡോ. വി.എസ്. സുജിത എന്നിവര്‍ സംസാരിച്ചു