കെഎസ്ഇ കമ്പനി കനിഞ്ഞു; കാരുകുളങ്ങരയില്‍ ഹൈമാസ്റ്റ് മിഴി തുറന്നു

കാരുകുളങ്ങര സെന്ററില്‍ സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കെഎസ്ഇ ജനറല്‍ മാനേജര്‍ എം. അനില്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: കെഎസ്ഇ കമ്പനിയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച് നഗരസഭ 31-ാം വാര്‍ഡിലെ കാരുകുളങ്ങര സെന്ററില്‍ സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ നടന്നു. കെഎസ്ഇ ജനറല്‍ മാനേജര്‍ എം. അനില്‍ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. നഗരസഭ മുന്‍ ചെയര്‍പേഴ്സണും വാര്‍ഡ് കൗണ്‍സിലറുമായ സുജ സഞ്ജീവ്കുമാര്‍ അധ്യക്ഷയായി. നഗരസഭ മുന്‍ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, വിവിധ റെസിഡന്റ്സ് അസോസിയേഷന് പ്രതിനിധികള്‍, കാരുകുളങ്ങര നിവാസികള്‍ പങ്കെടുത്തു.