വിശ്വാനാഥപുരം ക്ഷേത്രത്തിലെ കാഴ്ച്ചശീവേലി ഭക്തിസാന്ദ്രമായി

എസ്എന്‍ബിഎസ് സമാജം വിശ്വനാഥപുരം ക്ഷേത്രത്തിലെ കാഴ്ച്ചശീവേലി.
ഇരിങ്ങാലക്കുട: എസ്എന്‍ബിഎസ് സമാജം വിശ്വനാഥപുരം ക്ഷേത്രത്തിലെ കാഴ്ച്ചശീവേലിക്ക് ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രാങ്കണത്തില്‍ എത്തിചേര്‍ന്നത്. പുലര്‍ച്ചെ 5.30 ന് പള്ളി ഉണര്‍ത്തല്‍, 6.30ന് ഉഷപൂജ, 7.30 ന് പന്തീരടി പൂജ, പഞ്ചഗവ്യവന കലശാഭിഷേകം, 8.30 ന് ശ്രീഭൂതബലി തുടങ്ങിയ ചടങ്ങുകള്‍ ക്ഷേത്രം മേല്‍ശാന്തി മണി നേതൃത്വം ഒമ്പതുമുതല്‍ 11 വരെയും വൈകീട്ട് നാലുമുതല്‍ ഏഴുവരെ രണ്ടുനേരങ്ങളിലായി ഏഴ് ഗജവീരന്മാര് അണിനിരന്ന കാഴ്ച്ചശീവേലി ദര്‍ശിക്കാന്‍ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രാങ്കണത്തിലേക്ക് എത്തിയത്. പല്ലാട്ട് ബ്രഹ്മദത്തനാണ് എത്തിയത്.
പല്ലാട്ട് ബ്രഹ്മദത്തനാണ് ഭഗവാന്റെ തിടമ്പേന്തിയത്. ഇടത് മച്ചാട്ട് ധര്‍മനും വലത്ത് മച്ചാട്ട് അയ്യപ്പനും അണിനിരന്നു. വൈകീട്ട് നടന്ന കാഴ്ച്ചശീവേലിക്ക് ചേരാനെല്ലൂര്‍ രഘുമാരാരുടെ പ്രമാണത്തില്‍ നടന്ന പാണ്ടിമേളത്തിന് നൂറോളം മേളവാദ്യക്കാര്‍ അണിനിരന്നു. വൈകീട്ട് ദീപാരാധന, ചുറ്റുവിളക്ക്, നിറമാല, കളഭചാര്‍ത്ത് എന്നിവക്ക് ശേഷം അത്താഴപൂജ, ശ്രീഭുതബലിയുെ നടന്നു. തുടര്‍ന്ന് പള്ളിവേട്ടയും നടന്നു.
രാത്രി എട്ടുമണിക്ക് എസ്എന്‍വൈഎസ് യുവജന സമിതിയുടെ നേതൃത്വത്തില്‍ ആറുദിവസങ്ങളിസായി നടന്ന അഖിലകേരള നാടകോത്സവ സമാപനത്തിന് സമാജം പ്രസിഡന്റ് കിഷോര്‍കുമാര്‍ നടുവളപ്പില്‍ അധ്യക്ഷത വഹിച്ചു. എസ്എന്‍ഡിപി മുകുന്ദപുരം യൂണിയന് സെക്രട്ടറി കെ.കെ. ചന്ദ്രന്, സമാജം ജോയന്റ് സെക്രട്ടറി ദിനേഷ് എഴന്തോളി, എസ്എന്‍വൈഎസ് പ്രസിഡന്റ് പ്രസൂണ്‍ പ്രവി ചെറാകുളം, ഭദ്ര മച്ചാട്ട് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വൈഗ സജീവ് അവതരിപ്പിച്ച കുച്ചിപ്പുടി, ഹൃദ അവതരിപ്പിച്ച മോഹിനിയാട്ടം എന്നിവ അരങ്ങേറി.